Connect with us

kerala

പ്രൗഢോജ്ജ്വലം എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക സമാപന മഹാസമ്മേളനം

വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.

Published

on

കോഴിക്കോട്: അറബിക്കടലിന്റെ അലമാലകള്‍ അകന്നു, തീരത്ത് വിദ്യാര്‍ഥി സാഗരം പുതുചരിത്രമെഴുതി. സായാഹ്നത്തില്‍ കടല്‍ ശാന്തമായപ്പോള്‍ തീരം സമസ്തയുടെ നിറയൗവ്വനത്തിന്റെ തിരയേറ്റത്തില്‍ ലയിച്ചു.മൂന്നര പതിറ്റാണ്ടിന്റെ കര്‍മസാഫല്യ സാക്ഷ്യവുമായി കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.

രാജ്യത്തെ ഏറ്റവും വലിയ മത സംഘടിത ശക്തിയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എഫിന്റെ കോഴിക്കോട് മുഖദ്ദസ് നഗരയില്‍ നടന്ന 35ാം വാര്‍ഷിക സമാപന മഹാസമ്മേളനം ചരിത്രത്തില്‍ പുതിയ അടയാളപ്പെടുത്തലായി. ‘സത്യം, സ്വത്വം, സമര്‍പ്പണം’ പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ധാര്‍മികസംഘം മൂന്നുദിവസം കോഴിക്കോട്ട് സംഗമിച്ചത്. 35ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സമര്‍പ്പിച്ച വിജിലന്റ് വിഖായയുടെ റാലി മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിച്ചതോടെ തന്നെ നഗരവും കടലോരവും വിദ്യാര്‍ഥികളാല്‍ നിറഞ്ഞു.

ത്വലബ, വിഖായ വിങ്ങുകളും സംഘടനാ പ്രവര്‍ത്തകരും മുന്‍ പ്രതിനിധികളും സമതസ്തക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചവരും ചേര്‍ന്നതോടെ കോഴിക്കോട്ട് പുതിയ വിദ്യാര്‍ഥി വിപ്ലവം പിറവിയെടുത്തു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഇന്നലെ മുതല്‍ കോഴിക്കോട്ടേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കായിരുന്നു. നിയമപാലകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തകരുംഅവരെ നിയന്ത്രിച്ച്‌ വളണ്ടിയര്‍മാരും നഗരത്തിലെ ഗതാഗതക്കുരുക്കഴിച്ചു.

കഴിഞ്ഞ 30ന് മുന്‍ഗാമികളുടെ ഖബര്‍ സിയാറത്തോടെയാണ് എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികത്തിന് തുടക്കമായത്. പാണക്കാട്, കെ.വി ഉസ്താദ് എടപ്പാള്‍, സി.എച്ച്‌ ഹൈദ്രോസ് മുസ് ലിയാര്‍ എടപ്പാള്‍, കെ.കെ അബൂക്കര്‍ ഹസ്‌റത്ത് എന്നിവിടങ്ങളിലെ സിയാറത്തിന് പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങളും കെ.ടി മാനുമുസ്‌ലിയാര്‍ കരുവാരക്കുണ്ട്, നാട്ടിക വി. മൂസ മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ പയ്യനാട് എന്നിവടങ്ങളിലെ സിയാറത്തിന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി.

31ന് വരക്കല്‍ മഖാം സിയാറത്തിനും പതാക ജാഥയ്ക്കും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയായിരുന്നു നേതൃത്വം. കടപ്പുറത്തെ മുഖദ്ദസ് നഗരിയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. ഫെബ്രുവരി ഒന്നിന് ടാലന്റ് ഹോം, മജ്‌ലിസുന്നൂര്‍, രണ്ടിന് ത്വലബ വിളംബര റാലി, ശംസുല്‍ ഉലമ മൗലിദ് എന്നിവയ്ക്കു ശേഷം നടന്ന ഉദ്ഘാടന സമ്മേളനം ആഗോള പ്രശസ്ത പണ്ഡിതനും അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബു സൈദ് അല്‍ആമിര്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഇന്നലെ പ്രതിനിധി സമ്മേളനവും ഇന്ന് ഗ്ലോബല്‍ പ്രവാസി മീറ്റ്, ട്രെന്റ് റിസോഴ്‌സ് ബാങ്ക്, വിഖായ ഗ്രാന്റ് അസംബ്ലി, വിജിലന്റ് വിഖായ റാലി എന്നീ പരിപാടികള്‍ക്കു ശേഷമാണ് സമാപന മഹാസമ്മേളനം പുരോഗമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

Published

on

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച. ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

Continue Reading

kerala

രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ്‌  കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Continue Reading

Trending