X

മെസ്സിക്ക് റെക്കോര്‍ഡ്; പിന്തള്ളിയത് ക്രിസ്റ്റ്യാനോയെ

 

മാഡ്രിഡ് : കഴിഞ്ഞ ദിവസം ലാലീഗയില്‍ അലാവസിനെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ലീഗില്‍ ഫ്രീകിക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളു നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മെസ്സിയെ തേടിയെത്തിയത്. നേട്ടത്തില്‍ നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡേയെയാണ് (20 ഗോള്‍ ) മെസ്സി പിന്തള്ളിയത്. ഡയരക്ട് ഫ്രീകിക്കില്‍ നിന്നും 21-ാമത്തെ ഗോളായിരുന്നു മെസ്സി അലാവസിന്റെ വലയില്‍ നിക്ഷേപിച്ചത്. ഇതോടെ സമനിലയിലേക്കു നീങ്ങിയ മത്സരത്തില്‍ തന്റെ ടീമിനു വിജയമൊരുക്കാനും നിര്‍ണ്ണായകമായ മൂന്നു പോയന്റ് നേടിക്കൊടുക്കാനും മെസ്സിക്കായി.

ബാര്‍സലോണയുടെ തട്ടകമായ നൗകാമ്പില്‍ തന്റെ കരിയറിലെ 200-ാം മത്സരത്തിനാണ് അലവാസിനെതിരെ മെസ്സി ബൂട്ടുകെട്ടിയത്. ചരിത്ര മത്സരത്തിന്റെ 83-ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് എടുത്ത മെസ്സി മനോഹരമായി ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. നൗകാമ്പില്‍ 200 കളികളില്‍ നിന്നായി 221 ഗോളുകളും 74 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. കൂടാതെ അലാവസിന് എതിരായ ഫ്രീകിക്ക് ഗോളടെ തുടര്‍ച്ചയായ പത്തു സീസണുകളില്‍ 20 ഗോളുകള്‍ നേട്ടം കൈവരിക്കാനും താരത്തിനായി.

 

മെസ്സിയാണോ ക്രിസ്റ്റിയാനോയാണോ ഏറ്റവും മികച്ച കളിക്കാര്‍ എന്ന വാദം ഫുട്‌ബോള്‍ ലോകത്ത് തുടരുകയാണ്. ലോകഫുട്‌ബോളര്‍ പട്ടം അഞ്ചു തവണ ചൂടിയ ഇരുവരും, ഫുട്‌ബോളിലെ ഒട്ടുമിക്ക വ്യക്തിഗത റെക്കോര്‍ഡുക്കള്‍ക്കായി കളത്തില്‍ പോരാട്ടം തുടരുകയാണ്.

chandrika: