News
ഇന്റര്‍ മിയാമിയില്‍ മെസിയുടെ ആദ്യ മല്‍സരം നാളെ പുലര്‍ച്ചെ
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് നടക്കും.

ഫ്ളോറിഡ: വന്‍ വരവേല്‍പ്പ് ലഭിച്ചതിന് പിറകെ ഇന്റര്‍ മിയാമിയുടെ ജഴ്സിയില്‍ മെസിയുടെ ആദ്യ മല്‍സരം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് നടക്കും. ലീഗ്സ് കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്റര്‍ മിയാമിയുടെ പ്രതിയോഗികള്‍ മെക്സിക്കന്‍ ക്ലബായ ക്രുസ് അസുലായിരിക്കും. മെസിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ട് ഉറ്റ മിത്രങ്ങളും ക്ലബിലുണ്ട്. ബാര്‍സിലോണയുടെ മുന്‍ താരം സെര്‍ജി ബുസ്ക്കിറ്റസും കോച്ച് ജെറാര്‍ഡോ മാര്‍ട്ടീനോയും.
ബാര്‍സിലോണയില്‍ മെസിക്കൊപ്പം ദീര്‍ഘകാലം കളിച്ച താരമാണ് ബുസ്ക്കിറ്റസ്. അവസാന സീസണിലാണ് അദ്ദേഹം ബാര്‍സ വിട്ടത്. ബാര്‍സിലോണയിലും അര്‍ജന്റീനയിലും മെസിയുടെ കോച്ചായിരുന്നു മാര്‍ട്ടിനസ്. ഇരുവരും വീണ്ടും ഒരുമിക്കുകയാണ്.
kerala
‘ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍; സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നു’: ഡോ. എംകെ മുനീര്‍ എംഎല്‍എ
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്പറേഷന് സെക്രട്ടറിയ്ക്കും മുസ്ലിം ലീഗ് പരാതി നല്കി

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്പറേഷന് സെക്രട്ടറിയ്ക്കും മുസ്ലിം ലീഗ് പരാതി നല്കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.
മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്മാര്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
News
വനിതാ ടി20 റാങ്കിങ്: ബോളര്‍മാരില്‍ ദീപ്തിക്ക് 2-ാം സ്ഥാനം, ബാറ്റര്‍മാരില്‍ മന്ദാനക്ക് 3-ാം സ്ഥാനം
ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്തുവന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ് തുടരുന്നു. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന് ബെല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാമതും ഷെഫാലി വര്‍മ ഒമ്പതാമതും എത്തി. ഓസ്ട്രേലിയയുടെ ബേത് മൂണി ഒന്നാമതും, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്ലി മാത്യൂസ് രണ്ടാമതും, ഓസ്ട്രേലിയയുടെ തഹ്ലിയ മഗ്രാത് നാലാമതും, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് അഞ്ചാമതുമാണ്. ടീമുകളുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’