മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാമാരി ആരംഭിച്ചതിന് ശേഷം അടുത്തിടെ വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ 60,000 കടന്നു. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 281 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

31,624 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ ആറുലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,93,042 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ മാത്രം 7898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.