മുഖ്യമന്ത്രി പിണറായി വിജയന്‍, പരാജയനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. വിജയനെന്ന പേര് പരാജയത്തിന്റെത്. അദ്ദേഹം ഇടപെടുന്ന എല്ലാ മേഖലയും പരാജയപ്പെടുകയാണെന്നും അത് കേരളത്തിലേക്ക് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെന്നും എംകെ മുനീര്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിഞ്ഞിലെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം നിയന്ത്രിച്ച ശിവശങ്കറിനെ ഇപ്പോള്‍ എന്‍ഐഎ ചോദ്യം ചെയ്യുകയാണെന്നും മുനീര്‍ ചൂണ്ടിക്കാട്ടി. എതായാലും നാലര വര്‍ഷം ഭരിച്ചത് ശിവശങ്കറാണെന്നും ഇനിയുള്ള ആറുമാസത്തെ ഭരണംകൂടി അദ്ദേഹത്തിന് വിട്ടുകൊടുത്തൂടെയെന്നും എംകെ മുനീര്‍ പരിഹസിച്ചു.

ഭരണപക്ഷത്തിന് ഭരണം പോകുമെന്ന പേടിയാണന്നെും എംകെ മുനീര്‍ പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഇനിയുള്ള ആറുമാസത്തെ ഭരണംകൂടി ശിവശങ്കറിന് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടണം. എന്നിട്ട് ഓരോ വികസനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തി ഭരണം നിലനിര്‍ത്തണമെന്നും മുനീര്‍ പരിഹസിച്ചു.