Connect with us

kerala

കെ.എം ഷാജിക്കെതിരായ കേസ് അംഗീകരിക്കാനാവില്ല: ഡോ. എം.കെ മുനീര്‍

കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി- എം.കെ മുനീര്‍ പറഞ്ഞു

Published

on

ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്പവും വ്യത്യസ്തമല്ലെന്ന് ഡോ. എം.കെ മുനീര്‍. കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ െ്രെകംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരല്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മിഷനുകള്‍ ഉന്നത സിപിഎം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമര്‍ശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേള്‍വിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി.

വിജയ രാഘവന്‍ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീര്‍ണ്ണിച്ച പ്രയോഗങ്ങള്‍ പരസ്യമായി പറഞ്ഞപ്പോള്‍ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എംഎം മണി അഭിമാനപൂര്‍വ്വം ജൈത്രയാത്ര തുടരുന്നു.! വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരര്‍ത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മിഷന്‍ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണിപ്പോള്‍. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങള്‍ നല്‍കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ ഗ്യാങ്‌സും.നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സി പി എമ്മിന്റെ അധികാര ധാര്‍ഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മാത്യു കുഴല്‍നാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി പിഎമ്മില്‍ നിന്നും നേരിട്ട ആക്രമണങ്ങള്‍ അവര്‍ക്ക് അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു.ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം.വി.ടി.ബല്‍റാം സി പിഎമ്മിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടേയും ദൗത്യം ജനങ്ങള്‍ക്ക് വേണ്ടി നിര്‍വ്വഹിച്ചതിനാണ് ഏറ്റവുമൊടുവില്‍,വി ഡി സതീശനും കെ സുധാകരനുമെതിരെ കേസ്സെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നല്‍കുന്ന സി പി എമ്മിനേയും നയിക്കുന്ന ചേതോവികാരം.ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?. അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്;എന്നിരിക്കേ,ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലര്‍ത്തി അവതരിപ്പിക്കുകയാണ്. ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്.അങ്ങനെയാണ് സമൂഹം കാണുന്നത്.അവിടെ ലിംഗ വ്യതിരിക്തതകള്‍ പ്രസക്തമാണെന്ന് തോന്നുന്നില്ല.അതത് വകുപ്പുകളുടെ വീഴ്ചകള്‍ വിമര്‍ശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമര്‍ശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂള്‍ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..? മുനീര്‍ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending