Connect with us

kerala

ഈ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ല; ഡോ. എംകെ മുനീര്‍

നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്

Published

on

കോഴിക്കോട്: കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍. ഈ പോരാട്ടം ലക്ഷ്യത്തിലേറാന്‍ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലാണ് മുനീറിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ

രാജ്യത്തെ കര്‍ഷക രോഷത്തിന്റെ തിളക്കുന്ന പ്രതിഷേധമായ ‘ദില്ലി ചലോ മാര്‍ച്ചി’ന് മുന്‍പില്‍ അവസാനം ഡല്‍ഹി പൊലിസും കേന്ദ്ര സര്‍ക്കാരും മുട്ട് കുത്തുന്ന വാര്‍ത്തയാണ് വന്ന് കൊണ്ടിരിക്കുന്നത്.ഡല്‍ഹിയില്‍ പ്രവേശിക്കാതെ പിന്മാറ്റമില്ലെന്ന സമരകര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുമ്പില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടി വരുന്നു എന്നത് തന്നെ ലക്ഷ്യം കാണാതെ ഈ സമരം ഒരടി പിറകോട്ട് മാറില്ലെന്നതിന്റെ ഉദാഹരണമാണ്.

ഹരിയാന അതിര്‍ത്തി അടച്ചും ജലപീരങ്കി ഉപയോഗിച്ചും സ്വന്തം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന,രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധങ്ങളെ നിഷ്‌കരുണം ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്.നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്.ഈ പോരാട്ടം ലക്ഷ്യത്തിലേറാന്‍ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ല.

സമര യോദ്ധാക്കള്‍ക്ക് പിന്തുണ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട പുനഃസ്ഥാപിക്കണം’: പ്രധാനമന്ത്രിക്ക് കത്തയച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വെട്ടിക്കുറച്ച ഹജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ക്വോട്ടയിൽ 80 ശതമാനം കുറവ് വരുത്തിയെന്ന റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിനോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 52000 ഇന്ത്യക്കാരാണ് ഇത്തരത്തിൽ ഹജ്ജ് ചെയ്യാൻ അപേക്ഷ നൽകിയിരുന്നത്. സൗദി അറേബ്യയുടെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കത്തയച്ചിരുന്നു.

Continue Reading

india

വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം; മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് കപില്‍ സിബല്‍

Published

on

ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ആദ്യമായി എന്നെ സമീപിച്ചത് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗാണ്.

”സുപ്രിംകോടതിയിൽ ഈ വിഷയം എത്തിക്കാൻ മുസ്‍ലിം ലീഗ് കാണിച്ച താൽപര്യത്തെ അഭിനന്ദിക്കുന്നു. വഖഫിന്‍റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്‍റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്‍ലിം ലീഗ് ഈ കേസിനെ കണ്ടത്. ഇത് ഭരണഘടനയും രാജ്യത്തിന്‍റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്‍ലിം ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നു” കപിൽ സിബൽ പറഞ്ഞു.

ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്‍റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്‍ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്‍ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായി.- ഹാരിസ് ബീരാൻ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ഇഡിക്കെതിരെ പ്രതിഷേധിച്ചു; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

മുംബൈ: നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപ്പത്രത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചെന്നിത്തലയും മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കം സംസ്ഥാന നേതാക്കൾ അറസ്റ്റിലായത്. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. മുംബൈയിലെ പിസിസി ഓഫീസിന് സമീപത്തുവച്ച് ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നു. പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

Continue Reading

Trending