കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ ഡോ. എംകെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

എംകെ മുനീറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

പ്രിയരെ..
ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റില്‍ റിസള്‍ട്ട് പോസിറ്റീവാണ്.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.