X

എം.എം നോളേജ് സിറ്റി: വൈജ്ഞാനിക നഗരിയൊരുക്കി പ്രവാസി മലയാളി

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍, നഗരത്തില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെ കാരക്കുണ്ട് എന്ന പ്രദേശത്ത് പ്രകൃതി രമണീയമായ 10 ഏക്കറിലാണ് എം എം നോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥിതി ചെയ്യുന്നത്. മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള ലാബ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ ഗ്രൗണ്ട്, വോളിബാള്‍ കോര്‍ട്ട്, മികച്ച ഓഡിറ്റോറിയം, അറിവിന്റെ ചക്രവാളങ്ങള്‍ സമ്മാനിക്കുന്ന അത്യാധുനിക ലൈബ്രറി, കാന്റീന്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ശാന്തമായ അന്തരീക്ഷവും വിശാലമായ ക്ലാസ് മുറികളും ഏകാഗ്രമായ പഠനത്തിന് വഴിയൊരുക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ലഭ്യമാണ്.

മൂല്യബോധമുള്ള തലമുറകള്‍ക്ക് വേണ്ടി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത എം എം നോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാറിന്റെ അക്കാദമിക മുന്നേറ്റത്തില്‍ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സ്ഥാപനമാണ്. പ്രകൃതിയോട് ചേര്‍ന്ന അറിവിന്റെ ലോകമാണ് എം എം നോളേജ് സിറ്റി ലക്ഷ്യം വെക്കുന്നത്. മരങ്ങളും പുസ്തകങ്ങളുമാണ് കോളേജിന്റെ ലോഗോയിലുള്ളത്. മണ്ണിനോടും പ്രകൃതിയോടും ജീവിത പരിസരങ്ങളോടും കടപ്പാടുള്ള പുതിയ തലമുറയുടെ പിറവിയാണ് സ്ഥാപകനും ചെയര്‍മാനുമായ മുസ്തഫ ഹാജിയുടെ സ്വപ്‌നം. ഓരോ വിദ്യാര്‍ത്ഥിയും വിശ്വപൗരനായി മാറേണ്ടവിധം പ്രൊഫഷണലിസവും അക്കാദമിക മികവും വ്യക്തിത്വ രുപീകരണവും മുഖ്യ അജണ്ടയായി കണ്ടാണ് ഇവിടെ കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നത്. ‘നന്നായി പറയുന്നതിനേക്കാള്‍ നന്നായി ചെയ്യുന്നതിലാണ് കാര്യം’ എന്ന ബെഞ്ചമിന്‍ ഫ്രാങ്കഌന്റെ വാക്കുകള്‍ കാഴ്ചകളാക്കി മാറ്റിയിരിക്കുന്നു കോളേജിന്റെ രൂപ കല്പനയിലും കോഴ്‌സുകളുടെ തെരഞ്ഞെടുപ്പിലും പരിശീലന രീതികളിലുമെല്ലാം. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കാമ്പസുകള്‍ സമ്മാനിക്കുന്ന മികവിന്റെ വിദ്യഭ്യാസം എം എം നോളേജ് സിറ്റിയിലും ലഭ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് മാനേജ്‌മെന്റ്. ലോകം വിരല്‍ത്തുമ്പില്‍ ഒതുങ്ങിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റെടുത്താണ് ഇവിടെ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. തൊഴില്‍ വിപണിയിലെ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള കരുത്ത് ഓരോ വിദ്യാര്‍ത്ഥിക്കും കിട്ടത്തക്ക വിധം അവരുടെ ഇഷ്ട മേഖലകളിലേക്ക് വഴിതിരിച്ചു വിടാനുള്ള പരിശീലങ്ങള്‍ക്കും കോളേജ് മുന്‍ഗണന നല്‍കുന്നു.

അവസരങ്ങള്‍ തുറന്നിടുന്ന കോഴ്‌സുകള്‍

കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത റഗുലര്‍ കോളേജുകളില്‍ വ്യോമയാന രംഗത്ത് ബിരുദ കോഴ്‌സ് ഓഫര്‍ ചെയ്യുന്ന ഏക കോളേജാണ് എം എം നോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. ബി ബി എ ഏവിയേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സ് സ്വപ്‌നതുല്യമായ അവസരങ്ങളാണ് തുറന്നുവെക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ കോഴ്‌സിന്റെ ഭാഗമായി പരിശീലനവും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കൂടി വിദ്യര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. ഇതിനകം രണ്ടു ബാച്ചുകള്‍ എയര്‍പോര്‍ട്ട് ട്രെയ്‌നിംങ് പൂര്‍ത്തിയാക്കി.

ബി ബി എ ട്രാവല്‍ ആന്‍ഡ് ടൂറിസം, ടൂറിസത്തിന്റെയും സഞ്ചാരത്തിന്റെയും അനന്ത സാധ്യതകളിലേക്ക് വഴിതുറക്കുന്ന കോഴ്‌സാണ്. ബി കോം ഫിനാന്‍സ്, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി ടി ടി എം ബിരുദ കോഴ്‌സുകളാണ് മറ്റുള്ളവ. ബി.കോം കോഓപറേഷന്‍, എം.കോം, ജനറല്‍ ബി ബി എ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍, ദേശീയ ആഗോള മത്സര പരീക്ഷകള്‍ ലക്ഷ്യം വെച്ചുള്ള കോഴ്‌സുകളും പരിശീലന പരിപാടികളും എം എം നോളേജ് സിറ്റിയില്‍ ആരംഭിക്കും. മലബാറിലെ സുപ്രധാന വിദ്യാഭ്യാസ നഗരിയാക്കി നോളേജ് സിറ്റിയെ മാറ്റുകയാണ് പദ്ധതി. പ്രൊഫഷണലിസവും പരിചയ സമ്പത്തും കൈമുതലാക്കിയ പ്രതിഭാശാലികളായ അധ്യാപകരാണ് കോളേജിന്റെ ഫാക്കല്‍റ്റി.

ലോകത്തോളം വളരാം

സ്വപ്‌നം കാണുന്ന തലമുറയാണ് നമ്മുടേത്. ‘ആകാശത്തോളം സ്വപ്‌നം കണ്ടാലേ മരച്ചില്ലയിലെങ്കിലും എത്തൂ’ എന്നതാണല്ലോ പഴമൊഴി. അറിവിന്റെയും അനുഭവങ്ങളുടെയും അതിരുകളില്ലാത്ത ലോകമാകണം നമ്മുടെ കുട്ടികളുടെ സ്വപനങ്ങള്‍. സിലബസിനു പുറത്താണ് ലോകമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, പാഠ്യേതര വിഷയങ്ങളിലും നല്ല രീതിയല്‍ ശ്രദ്ധ പുലര്‍ത്തു
ന്നുണ്ട്. സര്‍ഗാത്മ കലാ കായിക രംഗങ്ങളില്‍ തിളങ്ങുന്ന അനേകം കുട്ടികള്‍ കോളേജിലുണ്ട്. അവര്‍ സര്‍വകലാശാല മത്സരങ്ങളില്‍ മികച്ച നേട്ടങ്ങളും കൊയ്യുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍ എസ് എസ്) യൂണിറ്റ് കൂടി കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ധീരമായ ചുവടുവെപ്പുകള്‍, കാഴ്ചപ്പാടുകള്‍

ചരിത്രപരമായ കാരണങ്ങളാല്‍ വികസന രംഗത്ത് പിന്നോക്കമായിപ്പോയ ജില്ലയാണ് കണ്ണൂര്‍. വികസനത്തിന്റെ അളവുകോല്‍ വിദ്യാഭ്യാസ രംഗത്തെ ഉയര്‍ത്തെഴുന്നേല്‍പ് തന്നെയാണ്. കണ്ണൂരിന്റെ സമഗ്ര വികസന പാതയില്‍ പുതിയ വെളിച്ചം നല്‍കാനുള്ള ഏറ്റവും നല്ല വഴി ആധുനികവും മികച്ചതുമായ വിദ്യാഭ്യാസമൊരുക്കുക മാത്രമാണെന്ന ഉറച്ച ബോധ്യമാണ്
മുസ്തഫ ഹാജിയെ എം എം നോളേജ് സിറ്റി എന്ന ആശയത്തിലേക്ക് നയിച്ചത്. ഏറെ വെല്ലുവിളികളുള്ളതും സാമ്പത്തിക ചെലവുളളതുമായ ഒരു മേഖലയില്‍, കരുത്തുറ്റ തലമുറയെ സ്വപ്‌നം കണ്ടുമാത്രമാണ് അദ്ദേഹം ചുവടു വെച്ചത്. നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്റെയും അനേക രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുമായി ഇടപഴകിയതിന്റെയും അനുഭവങ്ങളില്‍ നിന്നാണ് ഇതിനുള്ള കരുത്ത് സമ്പാദിച്ചതും. വിലക്കു വാങ്ങിയ 75 ഏക്കര്‍ ഭൂമിയില്‍ 10 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ കോളേജിനായി നീക്കി വെച്ചത്. ബാക്കി സ്ഥലവും ക്രമേണ കോളേജിന്റെ വിപുലീകരണത്തിനു വേണ്ടി ഉപയോഗിക്കും. മുസ്തഫ ഹാജി മുള്ളിക്കോട്ട് എന്നതിന്റെ ചുരുക്കപ്പേര് കൂടിയാണ് എം എം നോളേജ് സിറ്റി. സാമൂഹ്യ പ്രതിബദ്ധത മാത്രമാണ് ഈ ആശയത്തിന്റെയും ഈ മേഖലയിലെ നിക്ഷേപത്തിന്റെയും പ്രചോദനം.

പോസിറ്റീവ് ചിന്തകളുടെ ശക്തി

യാത്രകളും സമകാലിക വിഷങ്ങളിലുള്ള സൂക്ഷ്മ നിരീക്ഷണവുമാണ് ഇഷ്ട മേഖല. നാടും നഗരവും മാറുന്നതിനനുസരിച്ച് പുരോഗതിയെക്കുറിച്ചുള്ള ചിന്തകളാണ് പോസിറ്റീവ് എനര്‍ജി. നിന്നിടത്തു തന്നെ നില്‍ക്കാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെ ലോകം സ്വപ്‌നം കാണുന്ന ഒരാള്‍ക്ക് മാത്രമേ, മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ എന്ന നിലപാടില്‍ വിശ്വസിക്കു
ന്നു. ഒറ്റപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായങ്ങളേക്കാള്‍ ഒരു തലമുറക്ക് വേണ്ടി കരുതിവെക്കുന്ന വേറിട്ട നിലപാടുകളാണ് വിജയത്തിന്റ നിദാനം.

സംരംഭകന്‍, സഹൃദയന്‍

ദുബായില്‍ അല്‍ സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സംരംഭങ്ങളുടെ മാനേജിങ് ഡയറക്ടര്‍, എം എം ഡവലപ്പേഴ്‌സിന്റെയും എം എം ഹോള്‍ഡിങ്‌സിന്റെയും ചെയര്‍മാന്‍ കൂടിയാണ് മുസ്തഫ ഹാജി. നിരവധി മനുഷ്യസ്‌നേഹ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ദേശത്ത് താമസം. കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കരുത്തായി നില്‍ക്കുന്നത് മാനേജിങ് ട്രസ്റ്റിയായ മരുമകന്‍ ഡോ. കെ പി ഹാരിസാണ്. രണ്ടാമത്തെ മകന്‍ റിസ്‌വാന്‍ മുസ്തഫ നോളേജ് സിറ്റിയുടെ സി ഇ ഒ ആയും പ്രവര്‍ത്തിക്കുന്നു. പ്രൊഫസര്‍ എം സ്മിതയാണ് പ്രിന്‍സിപ്പാള്‍.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥികള്‍
പ്രൊഫ. എം സ്മിത, പ്രിന്‍സിപ്പാള്‍

chandrika: