ഡല്‍ഹി: സുരക്ഷ ഉറപ്പാക്കുന്നതിന് ഒമ്പത് അനധികൃത ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം. മാല്‍വെയറിനെ കടത്തിവിട്ട് സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്‍കി.

കേക്ക് വിപിഎന്‍, പസിഫിക് വിപിഎന്‍, തുടങ്ങി ഒന്‍പത് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാനാണ് നിര്‍ദേശം. ഈ ആപ്പുകളിലൂടെ മാല്‍വെയറിനെ കടത്തിവിട്ട് ഉപഭോക്താവിന്റെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. സൈബര്‍ ക്രിമിനലുകള്‍ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേക്ക് വിപിഎന്‍, പസിഫിക് വിപിഎന്‍ എന്നിവയ്ക്ക് പുറമേ ഇവിപിഎന്‍, ബീറ്റ് പ്ലേയര്‍, ക്യൂആര്‍/ ബാര്‍കോഡ് സ്‌കാനര്‍ മാക്സ്, ഇവിപിഎന്‍, മ്യസിക് പ്ലേയര്‍, ക്യൂആര്‍കോര്‍ഡര്‍ തുടങ്ങി ഒന്‍പത് ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെയാണ് ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്‍കിയത്.

9 ആന്‍ഡ്രോയിഡ് ആപ്പുകളുടെ പേരും പാക്കേജ് നെയിമും ചുവടെ:

Cake VPN: com.lazycoder.cakevpns

Pacific VPN: com.protectvpn.freeapp

eVPN: com.abcd.evpnfree

BeatPlayer: com.crrl.beatplayers

QR/Barcode Scanner MAX: com.bezrukd.qrcodebarcode

eVPN: com.abcd.evpnfree

Music Player: com.revosleap.samplemusicplayers

tooltipnatorlibrary: com.mistergrizzlys.docscanpro

QRecorder: com.record.callvoicerecorder