പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപ മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളും വികസ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യലാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 13 മുഖ്യമന്ത്രിമാരും ആറു ഉപമുഖ്യമന്ത്രിമാരുമായും ചില കേന്ദ്രമന്ത്രിമാരുമായിരിക്കും യോഗത്തിനെത്തുകയെന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ തൊട്ട് റിപ്പോര്‍ട്ടുണ്ട്.

കേന്ദ്രപദ്ധതികളുടെ സംസ്ഥാന തല നടത്തിപ്പ് ചര്‍ച്ച ചെയ്യലാണ് പ്രധാന ലക്ഷ്യമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഘോരക്പൂര്‍ ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ ഭരണത്തിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി പ്രകടിപ്പിക്കലിനും യോഗം വേദിയായേക്കും