Connect with us

india

മോദിയും അമിത് ഷായും ചെയ്തത് നൂറുജന്മം ജനിച്ചാലും സ്വര്‍ഗത്തിലെത്താത്ത പാപങ്ങള്‍- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജ​ന​ങ്ങ​ളു​ടെ ശാ​പ​മേ​റ്റ ഇ​രു​വ​ർ​ക്കും ന​ര​ക​മേ ല​ഭി​ക്കൂ എ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Published

on

നൂ​റു​ജ​ന്മം ജ​നി​ച്ചാ​ലും സ്വ​ർ​ഗ​ത്തി​ൽ പോ​കാ​നാ​കാ​ത്ത പാ​പ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ​ചേ​ർ​ന്ന് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​റ​ന്ന​ടി​ച്ചു. ജ​ന​ങ്ങ​ളു​ടെ ശാ​പ​മേ​റ്റ ഇ​രു​വ​ർ​ക്കും ന​ര​ക​മേ ല​ഭി​ക്കൂ എ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ എ​ന്നി​ങ്ങ​നെ ഉ​ച്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ത്ര​യും നേ​രം ഭ​ഗ​വാ​ന്റെ പേ​ര് ചൊ​ല്ലി​യി​രു​ന്നെ​ങ്കി​ൽ ഏ​ഴ് സ്വ​ർ​ഗം ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്ന അ​മി​ത് ഷാ​യു​ടെ പ​രി​ഹാ​സ​ത്തെ​യാ​ണ് അം​ബേ​ദ്ക​റി​ന്റെ ജ​ന്മ​സ്ഥ​ല​മാ​യ മ​ധ്യ​പ്ര​ദേ​ശി​ലെ മാ​ഹു​വി​ൽ അ​തി​നി​ശി​ത​മാ​യ ഭാ​ഷ​യി​ൽ ഖാ​ർ​ഗെ വി​മ​ർ​ശി​ച്ച​ത്.

ഏ​ഴ് ജ​ന്മം പോ​യി​ട്ട് നൂ​റു​ജ​ന്മം ജ​നി​ച്ചാ​ലും പൊ​റു​ക്കാ​ത്ത പാ​പ​ങ്ങ​ൾ ചെ​യ്ത​വ​രാ​ണ് മോ​ദി​യും അ​മി​ത് ഷാ​യു​മെ​ന്ന ഖാ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ റാ​ലി​ക്കെ​ത്തി​യ കോ​ൺ​ഗ്ര​സി​ന്റെ ല​ക്ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. രാ​ജ്യ​ത്ത് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ പോ​രാ​ടി​യേ മ​തി​യാ​കൂ. എ​ങ്കി​ലേ അ​മി​ത് ഷാ​യെ പോ​ലു​ള്ള​വ​ർ പു​റ​ത്താ​കൂ. ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്.

ഈ ​പ​റ​ഞ്ഞ​ത് എ​ന്റെ വാ​ക്കു​ക​ള​ല്ല, മ​റി​ച്ച് പ​ട്ടേ​ലി​ന്റെ​യും നെ​ഹ്റു​വി​ന്റെ​യും വാ​ക്കു​ക​ളാ​ണ്. ഗാ​ന്ധി​ജി വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ആ​ഘോ​ഷി​ക്കു​ക​യും മി​ഠാ​യി വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത ആ​ർ.​എ​സ്.​എ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ ആ​ണ് അ​വ​രെ നി​രോ​ധി​ച്ച​ത്.

ഗാ​ന്ധി​ജി​യെ വ​ധി​ച്ച​തി​ന് മി​ഠാ​യി വി​ത​ര​ണം ന​ട​ത്തി​യ​വ​രെ ഇ​ന്ത്യ​ക്കാ​രെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് നെ​ഹ്റു​വും പ​റ​ഞ്ഞു. പ​ള്ളി​ക​ൾ​ക്ക് താ​ഴെ ശി​വ​ലിം​ഗ​മി​ല്ലെ​ന്നും എ​ന്നാ​ൽ എ​ല്ലാ പ​ള്ളി​ക​ൾ​ക്കും താ​ഴെ ശി​വ​ലിം​ഗ​മു​ണ്ടോ എ​ന്ന് നോ​ക്കാ​ൻ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഇ​പ്രാ​വ​ശ്യം 400 ക​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞ ന​രേ​ന്ദ്ര മോ​ദി ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി നാ​യി​ഡു​വി​​ന്റെ​യും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്റെ​യും ര​ണ്ട് കാ​ലു​ക​ളി​ൽ​നി​ന്നാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. അ​വ​രി​ലൊ​രാ​ൾ കാ​ൽ വ​ലി​ക്കു​ന്ന​തോ​ടെ മോ​ദി സ​ർ​ക്കാ​ർ നി​ലം​പ​തി​ക്കു​മെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ, മ​ത​ത്തി​ന്റെ പേ​രി​ൽ പാ​വ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തെ​ന്തി​നാ​ണ്​? ഗം​ഗാ സ്നാ​നം കൊ​ണ്ട് രാ​ജ്യ​ത്തെ ദാ​രി​ദ്ര്യം മാ​റി​ല്ല. ഇ​ത് പ​റ​ഞ്ഞ് താ​ൻ ആ​രു​ടെ​യെ​ങ്കി​ലും വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ക​യ​ല്ല. അ​ങ്ങ​നെ വ്ര​ണ​പ്പെ​ട്ടെ​ങ്കി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിയന്ത്രണ രേഖയിൽ വീണ്ടും പാക് വെടിവയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്

Published

on

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ. കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്. പൂഞ്ച് സെക്ടറിൽ ഇതാദ്യമായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. പ്രകോനമില്ലാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈനികർ വെടിയുതിർത്തത്. ഇതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു.

പുഞ്ച് സെക്ടറിൽ സമീപകാലത്ത് ആദ്യമായാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് പാക് പ്രകോപനമുണ്ടായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീ ജല കരാർ മരവിപ്പിച്ചതടക്കുമുള്ള കടുത്ത നടപടികളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചുവരുന്നത്. ഇതിന് ശേഷം നാലാമത്തെത്തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

 

Continue Reading

india

പാക്കിസ്ഥാന് മിസൈലുമായി ചൈന; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി

പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്

Published

on

പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്.

പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ)  മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.

തുർക്കി വ്യോമസേനയുടെ 7 സി – 130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ‍്‍ലാമാബാദിലുമാണ് ഇറക്കിയത്.

Continue Reading

india

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മെയ് 25ന്; പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന് സാദിഖലി തങ്ങള്‍ തുടക്കം കുറിച്ചു

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ (ക്യു.എം.സി) ഉദ്ഘാടനം മെയ് 25ന് ഡൽഹിയിലെ ദറിയാഗഞ്ചിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഖാഇദെ മില്ലത്ത് സെന്റർ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പുതിയൊരു ദിശയിലേക്ക് മാറുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുസ്‌ലിംലീഗ് ദേശീയ കൗൺസിലർമാരും നേതാക്കളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഔദ്യോഗിക പ്രതിനിധികളാകും.

പരിപാടി വീക്ഷിക്കാൻ വരുന്നവർക്ക് അനൗദ്യോഗിക രജിസ്‌ട്രേഷനും ആപ്പിൽ സംവിധാനമുണ്ട്. പൂർണമായ പേര് വിവരങ്ങൾ കൊടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്ക് കാർഡുകൾ നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക ആപ്പ് വഴി വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. രജിസ്റ്റർ ചെയ്തവരെയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിപ്പിക്കുക. രാജ്യ തലസ്ഥാനത്ത് പാർട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താൽപ്പര്യപൂർവ്വം ഉറ്റു നോക്കുകയാണ് പ്രവർത്തകരും പൊതുസമൂഹവും. രാഷ്ട്രനിർമ്മാണവും മതേതര മൂല്യങ്ങളിൽ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ക്യു.എം.സിയുടെ ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ സുബൈർ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, അഹമ്മദ് സാജു, പി.എം.എ സമീർ, സി.കെ ഷാക്കിർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക്: https://qmc.indianunionmuslimleague.com/

Continue Reading

Trending