india

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടി

By webdesk15

April 23, 2023

രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം കൂട്ടി. 1.2 കിലോമീറ്ററിൽ നിന്ന് 1.8 കിലോമീറ്ററായി റോഡ് ഷോ ദീർഘിപ്പിച്ചത്. കൂടുതൽ ആളുകൾ എത്തുന്നത് പരിഗണിച്ചാണ് പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാക്കി റോഡ് ഷോ നീട്ടിയതെന്ന് സംഘാടകർ അറിയിച്ചു.പ്രധാനമന്ത്രിയെത്തുന്ന കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.