Connect with us

Video Stories

മോദിയുടെ നയതന്ത്രം പാളി? യു.എസിന്റെ ചങ്ങലപ്പൂട്ടില്‍ ഉരിയാടാതെ കേന്ദ്രം

വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനമൊക്കെ ഗംഭീരമായി കഴിഞ്ഞുവെന്നാണ് വെപ്പ്. എന്തിനാണ് പര്യടനം നടത്തിയതെന്നും ആര്‍ക്കാണ് ഗുണമുണ്ടായതെന്നും ഇപ്പോഴും വ്യക്തമല്ല. വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും.

സകല മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ടാണ് അമേരിക്ക കാലിലും കൈയ്യിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ നാടുകടത്തിയത്. ഇനെതിരെ കേന്ദ്രം പ്രതികരിക്കുന്നില്ല എന്നതാണ് വസ്തുത. എന്തിനാണ് സ്വന്തം നാടിന് നേരെ കണ്ണടയ്ക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം. 116 ഇന്ത്യാക്കാരുമായി ശനിയാഴ്ച അമൃത്‌സറിലെത്തിയ രണ്ടാമത്തെ യുഎസ് വിമാനത്തിലെ യാത്രക്കാരേയും വിലങ്ങണിയിച്ചിരുന്നു എന്ന് ദല്‍ജിത് സിംഗ് എന്ന യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ഇന്ത്യയോടുള്ള സമീപനം ക്രൂരമായിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ പ്രതിഷേധങ്ങള്‍ എങ്ങും അലയടിക്കുകയാണ്. മോദിയുടെ അമേരിക്കയുമായുള്ള നയതന്ത്രം തികച്ചും പാളിപ്പോയി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. തന്റെ പ്രിയ സുഹൃത്താണ് ട്രംപ് എന്ന് പറയുമ്പോഴും സൗഹൃദ ബന്ധം അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് വ്യക്തം. അതിന്റെ യാതൊരു മെച്ചവും ഇന്ത്യക്ക് ലഭിക്കുന്നില്ല. പിന്നെ എന്ത് രാഷ്ട്രീയ ബന്ധമാണ് മറ്റൊരു രാജ്യത്തെ പ്രസിഡന്റുമായി തുടരുന്നത് എന്ന് ചോദിച്ചാല്‍ തികച്ചും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കെന്ന് പറയേണ്ടി വരും.

കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി പാടാറുള്ള ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പോലും യുഎസിന്റെ നരാധമ പ്രവര്‍ത്തിയെ തികച്ചും എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. ദേശ സ്‌നേഹത്തിന്റെ തെല്ലു പോലും വികാരം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. യുഎസിന്റെ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാരമാണ് കുടിയൊഴുപ്പിക്കല്‍ നടത്തുന്നത് എന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീട് പറഞ്ഞത്. അതൃപ്തി അറിയിച്ച ശേഷവും ചങ്ങലപ്പൂട്ട് ആവര്‍ത്തിച്ച അമേരിക്കന്‍ സമീപനത്തെയാണ് പ്രതിപക്ഷം ഉള്‍പ്പെടെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ടും മോദി സര്‍ക്കാരിന് പ്രതികരിക്കാന്‍ സമയം ആയില്ല എന്ന് തോന്നുന്നു. .

പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്‌തെങ്കിലും കുടിയൊഴിപ്പിക്കല്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. വിദേശ പര്യടനം നടത്തിയതില്‍ ഇന്ത്യക്കാരുടെ ഒരു പ്രതീക്ഷ അവിടെ അസ്തമിച്ചു. എന്നാല്‍ ദുര്‍ബലനെന്ന് ബിജെപിക്കാര്‍ ആക്ഷേപിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തുണ്ടായ വിവാദത്തില്‍ അമേരിക്കയെ വരച്ച വരയില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ ഗവണ്മെന്റിന് കഴിഞ്ഞിരുന്നു എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ആ ചരിത്രം മന:പാഠമാക്കിയവര്‍ക്ക് ബിജെപി സര്‍ക്കാരിനോട് തോന്നുന്ന പുച്ഛം തികച്ചും സ്വാഭാവികം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending