കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഗുഡ്‌വില്‍ അംബാസിഡറായി നടന്‍ മോഹന്‍ലാല്‍. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിലാണ് മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസിഡറാകുന്നത്. ആരോഗ്യ മന്ത്രി കെകെ ഷൈലജയാണ് ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ മോഹന്‍ലാലുമുണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ആരോഗ്യ മന്ത്രിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചത്.
Be the first to write a comment.