Connect with us

More

മൂസ മുസ്‌ലിയാരും കടന്നുപോയി; വളച്ചുകെട്ടി വീട്ടില്‍ ഇനി ഉമ്മയും മകനും മാത്രം

Published

on

പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്‌ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഇന്നലെ പരാജയപ്പെട്ടതോടെ മുസ്്‌ലിയാര്‍ ഇനി മടങ്ങിവരില്ലെന്ന് ഉറപ്പായി. മൂസ മുസ്്‌ലിയാരുടെ മക്കളില്‍ സാബിത്ത് ആണ് ആദ്യം അപൂര്‍വരോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങിയത്. പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലായിരുന്നു ചികിത്സ. മേയ് അഞ്ചിനായിരുന്നു മരണം.

പിന്നീട് മുഹമ്മദ് സാലിഹ് അതേ രോഗത്താല്‍ 18ന് മരണത്തിന് കീഴടങ്ങി. എഞ്ചിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സാലിഹ് വിവാഹജീവിത്തിലേക്കുള്ള വഴിയിലായിരുന്നു. പ്രതിശ്രുതവധു ആത്തിഫയും രോഗത്തിന്റെ പിടിയിലായി. പുതുജീവിതത്തിന്റെ വാതില്‍ തുറക്കും മുമ്പേ സാലിഹ് വിടവാങ്ങി. മക്കള്‍ക്കൊപ്പം അസുഖം ബാധിച്ച മൂസ മുസ്്‌ലിയാര്‍ 17 മുതല്‍ ആസ്പത്രിയിലായിരുന്നു. രോഗം പിടിവിടാതെ മൂര്‍ച്ഛിച്ചപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

ഇന്നലെ മരിച്ച മൂസ മുസ്‌ലിയാരുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍
അതീവ സുരക്ഷാ ജാഗ്രതയില്‍ മറവുചെയ്യുന്നു (ചിത്രം : തന്‍സീര്‍ സികെ)

നാളുകളായി ജീവനുവേണ്ടി മല്ലടിച്ചിരുന്ന ഭര്‍ത്താവ് മൂസ ഇന്നലെ പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളായ സാബിത്തിനെയും സാലിഹിനെയും നിപാ നേരത്തേ കവര്‍ന്നിരുന്നു. രണ്ട് മക്കളെ കൂടാതെ ഭര്‍ത്താവിനെയും നിപാ ബാധ കവര്‍ന്നതോടെ സങ്കടത്തുരുത്തിലായിരിക്കുകയാണ് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മറിയം. സഹോദരങ്ങളെയും പിതാവിനെയും നഷ്ടപ്പെട്ട വേദനയില്‍ നീറി ഇവരുടെ ഏക മകനും.


Read More:
എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?’; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു


മൂസ മുസ്്‌ലിയാരുടെ മറ്റൊരു മകന്‍ മുഹമ്മദ് സലിം അഞ്ചുവര്‍ഷം മുമ്പ് അപകടത്തില്‍ മരിക്കുകയായിരുന്നു. ഫാത്തിമ കല്ലൂര്, ആയിശ പന്തിരിക്കര, മൊയ്തീന്‍ഹാജി, ബിയ്യാത്തു, നഫീസ, പരേതരായ ബീവി, അമ്മദ് മുസ്‌ലിയാര്‍, ചേക്കുട്ടിഹാജി എന്നിവര്‍ സഹോദരങ്ങളാണ്.

സാബിത്തും സാലിഹും ഗള്‍ഫില്‍ പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ മരണമെത്തിയത്. നിലവില്‍ താമസിക്കുന്ന വീടിന് പകരം മറ്റൊരു വീട് അല്‍പം മാറി കണ്ടെത്തിയിരുന്നു. അവിടേക്ക് മാറും മുമ്പെയാണ് ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എത്തിയത്.
മൂസ മുസ്്‌ലിയാര്‍ മദ്രസ അധ്യാപകനായിരുന്നു. കുറ്റ്യാടി യത്തീംഖാന, പേരാമ്പ്ര ജെ.എന്‍.എ കോളജ് എന്നിവയുടെ റിസീവര്‍ ആയിരുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending