മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി ഉയര്‍ച്ചയില്‍. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കകം സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. ബി.എസ്.ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഒരു ഡോളറിന് 66രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണുള്ളത്.