Connect with us

kerala

സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്‌ലോണ്‍ ആന്റിബോഡി എത്തി: വീണ ജോര്‍ജ്ജ്

നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു

Published

on

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്‌ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. ആടഘ ലെവല്‍ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിപ ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും (16923) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമായിരിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വർഗീയതയ്‌ക്കെതിരായ നിലപാടുമായി മുസ്ലിം ലീഗ് മുന്നോട്ട്

Published

on

സംഘ് പരിവാറിന്റെ വർഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങൾക്കെതിരെ കാസർഗോഡിൽ മുസ്ലിം ലീഗ് ശക്തമായി മുന്നേറുകയാണ്. മുസ്ലിം ലീഗിന്റെ മതേതര രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനങ്ങളും കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ജനമനസ്സുകളിൽ ലീഗിന്റെ സ്ഥിരം സാന്നിധ്യം നേടാൻ ഇടയാക്കുന്നത് . ഇതിന്റെ ഫലമായാണ് രണ്ട് എം.എൽ.എമാരെയും ഒരു എം.പിയെയും കാസർഗോഡിലെ ജനങ്ങൾ നിയമസഭയിലും പാർലമെന്റിലേക്കും വിജയിപ്പിച്ചത് എന്നും, സംഘടനാ മുന്നേറ്റത്തിന് നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽറഹ്മാൻ പറഞ്ഞു.

ഹൃസ്വ സന്ദർശനത്തിനായി എം.എൽ.എ മാരായ എം.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് , മുൻ ജിദ്ദ കെഎംസിസി ട്രഷറർ അൻവർ ചേരങ്കൈ, ജിദ്ദയിലെ പ്രമുഖ വ്യവസായിയും കെഎംസിസി നേതാവുമായ അബ്ദുസ്സലാം (സല്ലു) കാസർകോട് എന്നിവരോടൊപ്പം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിലെത്തിയ നേതാക്കൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. .

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യു.ഡി.ഫിനു ലഭിച്ച വിജയം പിണറായി സർക്കാരിന്റെ ഭരണത്തിനെതിരായുള്ള ജനവികാരം പ്രകടമാക്കുന്നുവെന്നുംതദ്ദേശ സ്വയംഭരണം നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുമെന്നും എം.എൽ.എ മാരായ എം.എ. നെല്ലിക്കുന്നും എ.കെ.എം. അഷ്‌റഫും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗീയത സൃഷ്ടിച്ചു വോട്ടു നേടാനുള്ള ശ്രമമായി മുസ്ലിം വിഷയങ്ങൾ വർഗീയവൽക്കരിച്ച സി.പി.എം. പ്രവർത്തനം തുടരുകയാണ് എന്നും അതിനെതിരെ ജാഗ്രത വേണമെന്നും അവർ മുന്നറിയിപ്പ് നൽകി.

ലോകത്ത് തന്നെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളുടെ ബ്രാൻഡായാണ് കെഎംസിസിയെ അറിയപെടുന്നതെന്നും സമൂഹങ്ങൾക്കിടയിൽ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലീഗിന്റെയും കെഎംസിസിയുടെയും യാത്ര സംഘങ്ങളാണ് എത്തിച്ചേരുന്നിടത്തെല്ലാം രാഷ്ട്രീയ സേവന പ്രവർത്തനങ്ങൾ നടത്തിയാണ് ഉദാത്തമായ രാഷ്ട്രീയ പ്രവർത്തനം കാഴ്ച്ച വെക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ സാഹിബ് വയനാട് അഭിപ്രായപ്പെട്ടു.

അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു വി.പി. മുസ്തഫ സ്വാഗതവും അബ്ദുൽറഹ്മാൻ വെള്ളിമാടക്കുന്ന് നന്ദി പറഞ്ഞു. എ കെ ബാവ, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, ഹുസൈൻ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാടൻ, വഹാബ് വടകര , മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.

Continue Reading

kerala

എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാര്‍, എല്ലാ ചുമതലകളും അടുത്തയാള്‍ക്ക് കൈമാറി; ഡോ. ഹാരിസ് ചിറക്കല്‍

താന്‍ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും ഈ ജോലി പോയാല്‍ വേറൊരു ജോലി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. താന്‍ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും ഈ ജോലി പോയാല്‍ വേറൊരു ജോലി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാറാണെന്നും എല്ലാ ചുമതലകളും അടുത്തയാള്‍ക്ക് കൈമാറിയെന്നും ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.

വിദഗ്ധ സമിതിക്ക് മുമ്പില്‍ എല്ലാ തെളിവുകളും നല്‍കിയെന്നും സഹപ്രവര്‍ത്തകരുടെ മൊഴി തനിക്ക് അനുകൂലമാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.

അതേസമയം, ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ ആരോപങ്ങളെ പൂര്‍ണമായും ശരിവെക്കുന്നതാണ് ആരോഗ്യ വകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ‘സിസ്റ്റത്തിന് പ്രശ്നംമുണ്ട്’ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.

വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം, ഉപകരണങ്ങളുടെ കുറവ് മൂലം നേരത്തെ ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഡോ. ഹാരിസിന്റേത് സര്‍വീസ് ചട്ടലംഘനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ ചൂണ്ടികാട്ടിയ എല്ലാ പരാതികളിലും വസ്തുതയില്ലെന്നും ചില പരാതികളില്‍ കാര്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Continue Reading

kerala

ഓമനപ്പുഴ കൊലപാതകം; മരിച്ച യുവതിയുടെ അമ്മ കസ്റ്റഡിയില്‍

മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്.

Published

on

ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസറ്റഡിയിലെടുക്കുകയായിരുന്നു. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കൊലപാതകം മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണഅ ജെസിമോള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് പറഞ്ഞു.

ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ച് ഉപദ്രവിച്ചതോടെ അബോധാവസ്ഥയിലെത്തിയ യുവതിയെ വീണ്ടും കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്‌മോന്‍ പൊലീസിനോട് പങ്കുവെച്ചത്.

അതേസമയം വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചു. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്.

Continue Reading

Trending