തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് മോൻസണിന്റെ പക്കൽ നിന്നും പിടികൂടി.വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്.എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. പരിശോധന ഭയന്ന് സുഹൃത്തിനെ വീട്ടിലേക്ക് മാറ്റിയത് ആണെന്നാണ് പ്രാഥമിക വിവരം.

അതിനിടെ മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം നൽകി കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതി.തുടർന്ന് ഗർഭിണിയായ കുട്ടിയെ ഗർഭചിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയേത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.