Connect with us

News

ഫിഫ റാങ്കിംഗില്‍ മൊറോക്കേന്‍ കുതിപ്പ്

അതിവേഗം ബഹുദൂരം സഞ്ചരിക്കുകയാണ് മൊറോക്കോ.

Published

on

സുറിച്ച്: അതിവേഗം ബഹുദൂരം സഞ്ചരിക്കുകയാണ് മൊറോക്കോ. തട്ടുതകര്‍പ്പന്‍ ശൈലിയില്‍ ലോകകപ്പ് മഹാമാമാങ്കം ഖത്തറിന്റെ ആസ്ഥാനമായ ദോഹയില്‍ സമാപിച്ചപ്പോള്‍ കിരീടം അര്‍ജന്റീനയാണ് സ്വന്തമാക്കിയതെങ്കിലും ഫിഫ റാങ്കിംഗില്‍ വലിയ നേട്ടം മൊറോക്കോക്കാണ്. പ്രതീക്ഷകളെല്ലാം കാറ്റില്‍പ്പറത്തി ആഫ്രിക്കന്‍ അറബ് രാജ്യം ലോകകപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു.

ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗില്‍ മൊറോക്കോ പതിനൊന്നാം സ്ഥാനത്തേക്കാണ് ഓടിക്കയറിയത്. ചാമ്പ്യന്മാരായിട്ടും മെസിയുടെ അര്‍ജന്റീന രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ബ്രസീല്‍ തന്നെ. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് മൂന്നാമതും. മൊറോക്കോയാണ ഏറഅവും വലിയ നേട്ടം സമ്പാദിച്ചതെങ്കില്‍ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യക്കും കുതിപ്പുണ്ട്. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കാണ് അവര്‍ വന്നത്. ഏഷ്യന്‍ ടീമുകളില്‍ ഓസ്‌ട്രേലിയയാണ് നില മെച്ചപ്പെടുത്തിയത്.

ലോകകപ്പിന്റെ പ്രിക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി പിന്നീട് ചാമ്പ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ച കങ്കാരുക്കള്‍ പതിനൊന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27 ലെത്തി. കാമറൂണ്‍ പത്ത് സ്ഥാനം മുന്നോട്ട് കയറി 33 ലെത്തിയപ്പോള്‍ ആദ്യ റൗണ്ടില്‍ മെസിപ്പടയെ മറിച്ചിട്ട് അല്‍ഭൂതം കാട്ടിയ സഊദി അറേബ്യക്കാര്‍ 49 ലേക്ക് വന്നു. ഇന്ത്യ 106 ല്‍ നില്‍ക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്.തിരുവനന്തപുരം പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വഴനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 19,20 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. 21-ാം തിയതി തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.  ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.

Continue Reading

More

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും

Published

on

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള്‍ പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയാണ് ആദ്യ നടപടിക്രമം. രാജ്യത്തെ ഏതുകാര്യത്തിന്റേയും അവസാനവാക്ക് പരമോന്നത നേതാവിന്റേതാണ്. ഈ നടപടി പ്രകാരമാണ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുക.

ഇതിന് ശേഷം പരമാവധി 50 ദിവസത്തിനുള്ളില്‍ പ്രഥമ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായ വിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുന്നതെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

69കാരനായ മൊഖ്ബറിന് പ്രസിഡന്റിന്റെ ചുമതല കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊഖ്ബര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുക. കൊല്ലപ്പെട്ട ഇബ്രാഹിം റെയ്‌സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്.

Continue Reading

Trending