ഗൊരഖ്പുര്‍: മകളുടെയും അമ്മയുടയെും ഒരേ സമയം ഒരേ പന്തലില്‍ നടന്നതായി കേട്ടിട്ടുണ്ടോ?. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശികളായ അമ്മയും മകളും ഒരേ ദിവസത്തില്‍ പുതുജീവിതത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്.

അമ്പത്തിമൂന്നുകാരിയായ ബലി ദേവിയും മകള്‍ ഇരുപത്തിയേഴുകാരി ഇന്ദുവുമാണ് ഒരേ വിവാഹപന്തലില്‍ നിന്ന് വിവാഹിതരായത്. പിപ്രൗലി ബ്ലോക്കില്‍ നടന്ന സമൂഹ വിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ബലി ദേവി അവിവാഹിതനായ ഭര്‍തൃസഹോദരനെയാണ് വിവാഹം കഴിച്ചത്. ബലി ദേവിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരനാണ് അമ്പത്തിയഞ്ചുകാരനായ ജഗദീഷ്.

ഇരുപത്തിയൊമ്പതുകാരനായ രാഹുല്‍ ആണ് ഇന്ദുവിന്റെ ഭര്‍ത്താവ്. അമ്മയുടെ വിവാഹത്തില്‍ മക്കള്‍ക്കാര്‍ക്കും എതിര്‍പ്പില്ലെന്ന് ഇന്ദു പറയുന്നു. തങ്ങളെ ഇത്രയുംകാലം കരുതലോടെ പരിപാലിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരനും. ഒടുവില്‍ അവര്‍ തന്നെ പരസ്പരം ഒന്നിച്ചത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും ഇന്ദു പറയുന്നു.

ബലിദേവിയുടെ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും നേരത്തേ വിവാഹിതരായിരുന്നു. ഇന്ദുവും വിവാഹിതയാകുന്നതോടെ താന്‍ തനിച്ചാകുമെന്ന് തിരിച്ചറിഞ്ഞാണ് വീണ്ടും വിവാഹിതയാവാന്‍ തീരുമാനിച്ചത്.