കുന്ദമംഗലം: കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്‌ട്രേഷനും, ഫിറ്റ്‌നസിനായും എത്തുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങളില്‍ നിന്നും ഫൈന്‍ വാങ്ങുന്ന നടപടി അനിശ്ചിതത്തില്‍. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ് വരുന്ന പുതിയ രജിസ്‌ട്രേഷന്‍ വാഹന ഉടമകളോട് രണ്ടായിരം കോമ്പൗണ് ഫൈനിന് പുറമേ ഒരു മാസത്തിന് അഞ്ഞൂറും ഫിറ്റ്‌നസ് കഴിഞ്ഞ വാഹനങ്ങളോട് നിലവിലെ മാസത്തേക്ക് വാങ്ങുന്ന ഫൈന്‍ ഒഴിവാക്കി ദിവസം അന്‍പത് രൂപ നിശ്ചയിച്ച് വാങ്ങുന്ന നടപടിയുമാണ് കോടതി തടഞ്ഞത്.

എന്നാല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഫിറ്റ്‌നസിന് കാലാവധി കഴിഞ്ഞ് എത്തുന്ന വാഹന ഉടമകളോട് ഒരു ഫൈനും വാങ്ങേണ്ടതില്ല എന്ന ഉത്തരവ് വാഹന ഉടമകളെ വെട്ടിലാക്കും. കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത നടപടിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഇതില്‍ അനുകൂല വിധി ഉണ്ടാകുകയാണങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ അടുത്ത ഫിറ്റ്‌നസിന് എത്തുന്ന ഇത്തരം വാഹന ഉടമകളില്‍ നിന്നും ഫൈന്‍ ഒന്നിച്ച് പിടിക്കാം എന്ന വകുപ്പിന്റെ നടപടി വാഹന ഉടമകളെ വെട്ടിലാക്കും.

ഓട്ടോറിക്ഷക്ക് നൂറും, ടാക്‌സി ജീപ്പിന് നൂറ്റി അന്‍പതും, ലോറി, ബസ് തുടങ്ങിയ മറ്റ് വാഹനങ്ങള്‍ക്ക് ഇരുനൂറും ആയിരുന്നു കാലാവധി കഴിഞ്ഞതിന് ഒരു മാസം വരെയാക്കിയത് അത് മാറ്റിയാണ് ഇപ്പോള്‍ എല്ലാ തെറ്റിയ വാഹനങ്ങളും ഫിറ്റ്‌നസിന് എത്തുമ്പോള്‍ ദിവസം അന്‍പത് രൂപ വെച്ച് ഫൈന്‍ അടിക്കണമെന്ന് നിയമം മോട്ടോര്‍ വാഹന വകുപ്പ് കൊണ്ട് വന്നത്. ഇതിനെതിരെ ഒരു സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത നടപടിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരു ഫൈനും വാങ്ങേണ്ടന്ന് തീരുമാനിച്ചിരിക്കുന്നത്.