ജാര്‍ഖണ്ഡ് വിജയ്ഹസാരെ ട്രോഫിയുടെ സെമിഫൈനലിന് ഗുജറാത്തിലെ ദ്വാരകയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ്താരം മഹേന്ദ്രസിംഗ് ധോണിയും സംഘാംഗങ്ങളും ഹോട്ടലിലെ തീപിടുത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ദ്വാരക ഹോട്ടല്‍ കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിജയ്ഹസാരെ ട്രോഫിയിയുടെ സെമിഫൈനലിന് എത്തിയപ്പോഴാണ് സംഭവം. ഹോട്ടലിലെ താഴത്തെ നിലയില്‍ തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ജാര്‍ഖണ്ഡ് ടീംമംഗങ്ങള്‍ക്കൊപ്പം ധോണി പരിശീലനത്തിലായിരുന്നു. പരിശീലനത്തിനുശേഷം ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹോട്ടലിലെ താഴത്തെ നിലയില്‍ തീപടര്‍ന്നത് കണ്ടത്. എന്നാല്‍ ഇത് അപകടകരമല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചുവെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഏഴാം നിലയിലായിരുന്നു ഇവരുടെ താമസം. പെട്ടെന്നുതന്നെ ഏഴാംനിലയിലേക്കും പുക പടരാന്‍ തുടങ്ങി. പിന്നീട് കോംപ്ലക്‌സില്‍ അപകട സൂചന നല്‍കി. ഇതനുസരിച്ച് ടീംഗങ്ങള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇന്ന് നടക്കാനിരുന്ന വിജയ്ഹസാരെ ട്രോഫിയുടെ സൈമിഫൈനല്‍ നാളേക്ക് മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.