കൊളംബോ: സ്റ്റംപിങ്ങില്‍ സെഞ്ചുറി നേടി ലോക റെക്കോഡിട്ട് മഹേന്ദ്ര സിങ് ധോണി. ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന ആദ്യ ക്രിക്കറ്റ് താരമായത്. ലങ്കന്‍ ബാറ്റ്സ്മാന്‍ അകില ധനഞ്ജയെയാണ് ധോണി നൂറാമതായി പുറത്താക്കിയത്. യൂസ് വേന്ദ്ര ചഹാലിന്റെ പന്തിലായിരുന്നു ധോണിയുടെ നൂറാമത് പ്രകടനം.

 

മുന്‍ ലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് ധോണി തകര്‍ത്തത്. ഏകദിനക്രിക്കറ്റില്‍ 99 പേരെയാണ് സംഗക്കാര പുറത്താക്കിയത്. 75 സ്റ്റംപിങ്ങുമായി ആര്‍ കലുവിതരണയാണ് മൂന്നാം സ്ഥാനത്ത്.