കൊളംബോ:ലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരന്പരക്ക് പിന്നാലെ ഏകദിന പരന്പരയും ഇന്ത്യ തൂത്തുവാരി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്നില്‍നിന്നും പടനയിച്ച മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഞ്ചാം ഏകദിനത്തിലും ആതിഥേയരെ തകര്‍ത്തെറിഞ്ഞ ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി.

30ാം ഏകദിന സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (110) ബാറ്റിങ്ങിലും ശ്രീലങ്കയുടെ അഞ്ചു വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ കുമാര്‍ ബോളിങ്ങിലും ഇന്ത്യയുടെ വിജയശില്‍പികളായി. ഇന്ത്യയ്ക്കായി കേദാര്‍ ജാദവും അര്‍ധസെഞ്ചുറി (73 പന്തില്‍ 63) നേടി. നാലാം വിക്കറ്റില്‍ കോഹ്‌ലിജാദവ് സഖ്യം 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മല്‍സരത്തില്‍ പുറത്താകാതെ നിന്ന് റെക്കോര്‍ഡിട്ട ധോണി ഈ മല്‍സരത്തിലും ഒരു റണ്ണോടെ പുറത്താകാതെ നിന്നു