മലപ്പുറം: കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നാമധേയത്തില്‍ കൊളത്തൂരില്‍ തുടക്കം കുറിക്കുന്ന ലൈബ്രറിയിലേക്ക് എംഎസ്എഫ് ഹരിത മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍
പുസ്തക ശേഖരണത്തിന് തുടക്കമായി.

ഡൊണേറ്റ് എ ബുക്ക് ചലഞ്ചിന്റെ ഭാഗമായി കലാലയങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് നടക്കുന്ന പുസ്തക ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി നിര്‍വഹിച്ചു.

ഗവണ്‍മെന്റ് കോളേജ് യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റ് റബീഹ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പിഎ ജവാദ്, സെക്രട്ടറി നവാഫ് കള്ളിയത്ത്, മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ കുമാര്‍ ആനക്കയം, ജില്ലാ കമ്മിറ്റി അംഗം ലത്തീഫ് പറമ്പന്‍, എംഎസ്എഫ് ഹരിത മലപ്പുറം ജില്ല പ്രസിഡന്റ് അഡ്വ. ഫാത്തിമ തൊഹാനി, ജനറല്‍ സെക്രട്ടറി സിഫ്‌വ, ഹരിത ജില്ലാ ഭാരവാഹികളായ ഷമീമ വിപി, ആഖില മമ്പാട്, ഷഫ്‌ല പാലോളി കോഡൂര്‍, കോളേജ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹര്‍ഷദ് പ്രസംഗിച്ചു.

വരും ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലെ കോളേജുകളില്‍ നിന്ന് യൂണിറ്റ് എംഎസ്എഫ്, ഹരിത കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് ലൈബ്രറിയിലേക്ക് കൈമാറും.