X

കലാലയങ്ങളിൽ അക്രമം അവസാനിപ്പിക്കാൻ സർക്കാർ നിസ്സംഗത വെടിയുക; “എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ്” നാളെ

തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ പാര്‍ട്ടിവല്‍കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു. സര്‍വകലാശാലകളിലും ക്യാമ്പസുകളിലും പാര്‍ട്ടി വല്‍കരണത്തിന്റെ ഏകാധിപത്യം അരങ്ങേറുമ്പോള്‍ ജനാധിപത്യ രീതിയിലുള്ള പ്രതിരോധമായി വിദ്യാര്‍ത്ഥി സമൂഹം റാലിയില്‍ അണിനിരക്കും. ചലോ സെക്രട്ടറിയേറ്റ് പ്രക്ഷോഭ റാലിയുടെ ഭാഗമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തുക, മലബാര്‍ മേഖലയിലെ പ്ലസ്ടു, ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിക്കുക, സ്വാശ്രയ മെഡിക്കല്‍ രംഗത്തെ കച്ചവടം അവസാനിപ്പിക്കുക, സാങ്കേതിക സര്‍വ്വകലാശാലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ അവകാശ പത്രികയായി സര്‍ക്കാരിന് സമര്‍പ്പിക്കും.

chandrika: