മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡി ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് മന്ത്രി കെ.ടി.ജലീലിന്റെ കോലം കത്തിച്ചു.

പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

സംസ്ഥാന വൈസ്പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അശ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ഭാരവാഹികളായ കെ.എം.ഇസ്മായില്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, നസീഫ് ഷെര്‍ഷ്, നിസാം.കെ.ചേളാരി എന്നിവര്‍ പങ്കെടുത്തു.