Connect with us

kerala

മധ്യപ്രദേശ് ഇന്ദിര ഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം, കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: എം.എസ്.എഫ്

Published

on

ന്യൂ ഡല്‍ഹി: മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ നാല് മലയാളി വിദ്യാര്‍ഥികളെ സുരക്ഷാ ജീവനക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ് എഛ് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ ആവിശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സര്‍വകലാശാലയുടെ പ്രധാന ഗേറ്റിനു സമീപത്ത് ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ക്രൂര മര്‍ദ്ദനത്തിന് കാരണമായത്.

പരിക്കേറ്റ വിദ്യാര്‍ഥികളെ അനുപൂര്‍ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലീസ് കേസടുത്തു. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ അബ്ദു സമദ് സമദാനി എം പി, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തെഴുതി.

 

 

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

Trending