ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമിയിൽ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ഇല്ലാത്ത കോഴ്സിൽ വിദ്യാർത്ഥികളെ ചേർത്ത് വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടുത്തിയ മാനേജ്മെൻറ് നടപടിക്കെതിരെ വിദ്യാർത്ഥികളുടെ അനശ്ചിതകാല നിരാഹാര സമരത്തിന് എം.എസ്.എഫ്‌ പിന്തുണ അറിയിച്ചു.നിരാഹാര പന്തൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൽ റെസിൻ സന്ദർശിച്ചു

കഴിഞ്ഞ മെയ് അവസാനത്തിൽ മാനേജ്മെന്റ് പ്രതിനിധികളും വിദ്യാർത്ഥികളും പോലീസും നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 2013 ൽ അപ്രൂവൽ നഷ്ടപ്പെട്ടിട്ടും അത് മറച്ച് വെച്ച് സ്‌റ്റേ വാങ്ങിയാണ് 2015 ലും അഡ്മിഷൻ നൽകിയതെന്നും. ഇത് വഴി പഠിച്ചിറങ്ങിയവരുടെയും ഇപ്പോ പഠിക്കുന്നവരുടെയും ഭാവി തുലാസിലാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ മുഴുവൻ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ എം.എസ്.എഫ് നേതൃത്ത്വം കൊടുക്കുമെന്ന് നേതാക്കൾ പറഞ്ഞു .

മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.എ.റിയാസുദ്ധീൻ ,എം.എസ്.എഫ് ജില്ലാ മീഡിയ വിങ് കൺവീനർ അബ്‌ദുൾ ഹസീബ് ,എം.എസ്.എഫ് ക്രൈസ്റ് കോളേജ് യൂണിറ്റ് പ്രസിഡന്റ് സ്വാലിഹ്.സി.ടി. സെക്രട്ടറി അഹമ്മദ് ഷഹബാസ്,ട്രഷറർ അബൂ സിനാൻ, റാഹിബ്‌ പി.എച്ച്‌
എന്നിവർ പങ്കെടുത്തു.