തൃശൂര്‍: മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. കളക്ട്രേറ്റ് മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ ജലീലിന് കഴിയുമെങ്കിലും ജനങ്ങളുടെ കണ്ണടപ്പിച്ച് ഒരുപാട് കാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര കൊള്ളസംഘത്തോടൊപ്പം ചേര്‍ന്ന് മാധ്യമങ്ങളെയും കേരളജനതയെയും വെല്ലുവിളിച്ചും പരിഹസിച്ചും മുന്നോട്ട് പോകുന്ന മന്ത്രി ജലീലിന് രക്ഷാകവചം തീര്‍ക്കുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടും.ജലീലിന്റെ സ്ഥാനം സെക്രെട്ടറിയേറ്റിനകത്തല്ല മറിച്ച് സെന്‍ട്രല്‍ ജയിലിലെ ഇരുമ്പഴികള്‍ക്കുള്ളിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് എസ്എ അല്‍റെസിന്‍ അധ്യക്ഷത വഹിച്ചു.എംഎസ്എഫ് ജില്ലാ ഭാരവാഹികളായ ഷഫീക് ആസിം,സി എ സല്‍മാന്‍,ഫഈസ് മുഹമ്മദ്, എംഎസ് സ്വാലിഹ് ,സുഹൈല്‍ കടവല്ലൂര്‍,ഹാരിസ് ഉസ്മാന്‍ ,സിപി ജുനൈസ്,കെ മുന്‍സിഫ്,അനസ് കുഴിങ്ങര,മുഹ്‌സിന്‍ മാളിയേക്കല്‍,ആദില്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് പാലയൂര്‍ സ്വാഗതവും ട്രഷറര്‍ കെവൈ അഫ്‌സല്‍ നന്ദിയും പറഞ്ഞു.