കോട്ടങ്ങല്‍ : 89 വയസുള്ള വൃദ്ധയെ അയല്‍വാസി ആക്രമിച്ച സംഭവത്തില്‍ പൊലിസ് കേസ് എടുക്കാത്തതില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയപ്പോള്‍ ലക്ഷ്മി കുട്ടിയമ്മയെ വനിതാ കമ്മീഷന്‍ ചെയര്‍പേഴസണ്‍ ആക്ഷേപിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കാന്‍ എംഎസ്എഫ് തയ്യാറാണനും മറ്റു സഹായവും പിന്തുണയും ഉണ്ടാകുമെന്ന് എംഎസ്എഫ് പ്രതിനിധി സംഘം ഉറപ്പ് നല്‍കി.

എംഎസ്എഫ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം എംഎസ്എഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാന്‍ വായ്പൂര്, ജില്ലാ ജനറല്‍ സെക്രട്ടറി തൗഫീഖ്,ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എംഎസ്എഫ് റാന്നി മണ്ഡലം പ്രസിഡന്റ് അന്‍സില്‍ ഹസ്സന്‍, ജനറല്‍ സെക്രട്ടറി ശുഹൈബ്, ട്രഷറര്‍ അഫ്‌സല്‍ , സുഹൈല്‍ മറ്റപ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്