കോഴിേേക്കാട്: നോട്ട് പിന്‍വലിക്കലിനെതിരെ വീണ്ടും വിമര്‍ശനവുമായി എം.ടി വാസുദേവന്‍ നായര്‍. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുന്നുവെന്ന് എംടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സന്ദര്‍ശിച്ച വേളയിലാണ് ബിജെപിക്കെതിരെ വീണ്ടും എംടി പ്രതികരിച്ചത്.

16114471_1356885151036654_6667102442079977890_n

നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നത്. ഇതെന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേയും ബിജെപിയെ വിമര്‍ശിച്ച എം.ടി ഈ വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായെത്തുകയായിരുന്നു.

നോട്ട് നിരോധനം മോദിയുടെ തുഗ്ലക് പരിഷ്‌കാരമാണെന്നായിരുന്നു എം.ടിയുടെ ആദ്യ വിമര്‍ശനം. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്നും എം.ടി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തി. പിന്നീട് എം.ടിക്ക് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. പിന്തുണയര്‍പ്പിച്ച് ജന്‍മനാട്ടിലുള്‍പ്പെടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു.