ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലേക്കാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈം ബ്രാഞ്ച് ഡി.ജി.പി യാണ് അദ്ദേഹം.

നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബഹറയായിരുന്നു വിജിലന്‍സ് മേധാവി. ഇത് ഹൈക്കോടതി വിമര്‍ശനത്തിന് വഴിഴെച്ച സാഹചര്യത്തില്‍ എന്‍.സി അസ്താനക്ക് ചുമതല നല്‍കുകയായിരുന്നു.

എ.ഡി.ജി.പി ഷെയ്ജ് ദര്‍വേഷ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ഡി.ഐ.ജി സേതുരാമന്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി യാകും. തോംസണ്‍ സേതുരാമന്‍ പോലീസ് ആസ്ഥാനത്തെ എ.ഐജി-2 മെറിന്‍ ജോസഫ് റെയില്‍വേ എസ്.പി യാകും.

മലപ്പുറം എസ്.പി പ്രതീഷ് കുമാറിന് തീവ്രവാദ വിരുദ്ധ സക്വാഡിന്റെ അധിക ചുമതല, ജി. പൂങ്കുഴലി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്റിന്റെ അധിക ചുമതല, കാര്‍ത്തികേയന്‍ ചന്ദ്രന്‍ കമാണ്ടന്റ് കെ.എ.പി-5ഡി രാജനെ പോലീസ് ട്രൈയിനിങ് കോളഡ് പ്രിന്‍സിപ്പല്‍ ആയി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.