Connect with us

kerala

ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്

Published

on

ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്.

സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും  ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്.

പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.

കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്. വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്.

ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം അംഗവുമായ വി പി ജോണ്‍ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒന്നരയേക്കര്‍ സ്ഥലമുള്ള വി പി ജോണ്‍ ഡിവിഷന്‍ മെമ്പറായിരിക്കെ മൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഓമനപ്പുഴ കൊലപാതകം; മരിച്ച യുവതിയുടെ അമ്മ കസ്റ്റഡിയില്‍

മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്.

Published

on

ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസറ്റഡിയിലെടുക്കുകയായിരുന്നു. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കൊലപാതകം മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണഅ ജെസിമോള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് പറഞ്ഞു.

ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ച് ഉപദ്രവിച്ചതോടെ അബോധാവസ്ഥയിലെത്തിയ യുവതിയെ വീണ്ടും കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്‌മോന്‍ പൊലീസിനോട് പങ്കുവെച്ചത്.

അതേസമയം വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചു. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 320 രൂപ കൂടി

അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത് ഇതോടെ 9105 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 320 രൂപ വര്‍ധിച്ചതോടെ 72,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.

കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 45 രൂപ വര്‍ധിച്ചിരുന്നു. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്ച വില വര്‍ധിച്ചത്.

അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു. യു.എസ് പേറോള്‍ ഡാറ്റക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ലോകവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഔണ്‍സിന് 3,346.47 ഡോളറായാണ് വില കുറഞ്ഞത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞു. 0.1 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 3,357.20 ഡോളറായാണ് സ്വര്‍ണവില കുറഞ്ഞത്. 3,320 ഡോളറിനും 3,360 ഡോളറിനുമിടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ യു.എസിലെ വിവിധ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഇത് വരുന്നതിനനുസരിച്ച് സ്വര്‍ണവിലയിലും മാറ്റമുണ്ടാകും.

Continue Reading

kerala

ഓമനപ്പുഴ കൊലപാതകം: ജോസ്മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്

വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്.

Published

on

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. മകള്‍ അബോധാവസ്ഥയില്‍ ആയതോടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.

വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുക്കുകയായിരുന്നു. പിറ്റേ ദിവസം വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തി.

ഭര്‍ത്താവുമായി വഴക്കിട്ട് മകള്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത്് ജോസ് ചോദ്യം ചെയ്തിരുന്നു.

Continue Reading

Trending