Connect with us

kerala

മുജാഹിദ് സമ്മേളനം: ദേശീയ തല പ്രചാരണത്തിന് തുടക്കമായി

മനുഷ്യ സ്‌നേഹവും സൗഹാര്‍ദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

Published

on

മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് ദേശീയ തല പ്രചാരണത്തിന് ചെന്നൈയില്‍ തുടക്കമായി. ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് ജനാധിപത്യം’ എന്ന പ്രമേയത്തിലാണ് മുജാഹിദ് സമ്മേളനം സംഘടിപ്പിക്കുന്നത്. ചരിത്രപ്രസിദ്ധമായ മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ) ഹാളില്‍ നടന്ന പ്രചരണ പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. മനുഷ്യ സ്‌നേഹവും സൗഹാര്‍ദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എച്ച് ഇ മുഹമ്മദ് ബാബു സേട്ട് പ്രസംഗിച്ചു. അലി ശാകീര്‍ മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. എം അലി അദ്ധ്യക്ഷനായി. ചെന്നൈ ഇസ് ലാഹി സെന്റര്‍ മസ്ജിദ് ഇമാം അമീന്‍ മൗലവി ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു. ദേശീയ സമിതി ചെയര്‍മാന്‍ ടി.കെ അബ്ദുന്നാസിര്‍ സ്വാഗതവും ജനറല്‍ കണ്‍വിനര്‍ എസ്.എം സാദിഖ് നന്ദിയും പറഞ്ഞു.

ഡല്‍ഹി, ബോംബെ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ , മംഗലാപുരം, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും പ്രചരണ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

kerala

അമ്മ’യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം; ഹണിറോസ്

അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

Published

on

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്നും സ്ത്രി പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി ഹണിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

സംഘടനയുടെ തലപ്പത്ത് വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു’ എന്നയിരുന്നു ഹണി റോസിന്റെ പ്രതികരണം.

ശ്വേത മേനോന്റെ പേരിലുള്ള കേസിനെ കുറിച്ച് അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും നടി പറഞ്ഞു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേത മേനോനെതിരായി നല്‍കിയ പരാതി. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.

അമ്മയുടെ ഭാരവാഹിയായ ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനു പിന്നാലെ ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.

എന്നാല്‍ വിഷയത്തില്‍ ശ്വേത മേനോനെ പിന്തുണച്ച് ദേവന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ഇന്നലെ ആലുവയില്‍ വെച്ചാണ് ചെന്നൈ തിരുമംഗലം പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.

Published

on

ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ആലുവയില്‍ വെച്ചാണ് ചെന്നൈ തിരുമംഗലം പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയില്‍ എത്തിച്ചു.
2014ലാണ് കേസിനാസ്പദമായുള്ള സംഭവം നടന്നത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി മിനു മുനീര്‍ ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Continue Reading

Trending