india

വോട്ട് ചോരി: കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് ലക്ഷം പേരുടെ മഹാസമ്മേളനം നടത്താനൊരുങ്ങി കോണ്‍ഗ്രസ്

By webdesk14

September 23, 2025

തിരുവനന്തപുരം: ‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കിയെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആ രാഹുല്‍ ഗാന്ധിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തിയാല്‍ അത് സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

അടുത്ത മാസം സമ്മേളനം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ പ്രവര്‍ത്തന ആവേശം പകരുമെന്നാണ് കണക്കുകൂട്ടല്‍. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു പരിപാടികളും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.