മുംബൈയില്‍ കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിച്ചു. മുനാവര്‍ ഫാറൂഖി പരിപാടി അവതരിപ്പിച്ചത് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി) സംഘടിപ്പിച്ച ഷോയിലാണ്. മഹാരാഷ്ട്രയിലാണ് പരിപാടി നടന്നത്.

മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
അതിന് ശേഷമുള്ള ആദ്യ പരിപാടിയാണ് ഇത്.

ആവിഷ്‌കാര സ്വാതന്ത്ര്യം കലാകാരന്മാര്‍ക്ക് ഉണ്ടാകണമെന്ന് എഐപിസി ട്വീറ്റ് ചെയ്തു. കലാകാരന്മാര്‍ എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുകയും ഭരണഘടനയെ അനുസരിക്കുകയും ചെയ്യുന്നിടതോളം ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ അറിയിച്ചു. നമുക്ക് മറ്റുള്ളവരോട് വിയോജിക്കാമെന്നും അതേസമയം, മറ്റുള്ളവരുടെ മേല്‍ നമ്മുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എഐപിസി പറഞ്ഞു.