മാനന്തവാടി: വെള്ളമുണ്ട കൊച്ചാറലെ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എറാണകുളം പറവൂര്‍ സ്വദേശിയായ സന്തോഷ്(46) ആണ് അറസ്റ്റിലായത്. ഇയാള്‍ മാനന്തവാടി അറാട്ടുത്തറയിലാണ് താമസിക്കുന്നത്.

മദ്യം കഴിച്ച് തികിനായി (72) മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (37) എന്നിവരാണ് മരിച്ചത്. സജിത്ത് എന്നയാളാണ് ദുരന്തത്തിന് കാരണമായ മദ്യം കൊച്ചാറകോളനില്‍ എത്തിച്ചതെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സജിത്ത് തികിനായിയുടെ വീട്ടില്‍ മദ്യവുമായി എത്തിയത്. മദ്യം കഴിച്ച തികിനായി കുഴഞ്ഞു വിണ് മരിക്കുകയായിരുന്നു. തികിനായിയുടെ മൃതദേഹം മറവ് ചെയ്യുന്നതിള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മകന്‍ പ്രമോദും ബന്ധു പ്രസാദും കുപ്പിയില്‍ ബാക്കിയുള്ള മദ്യം കഴിച്ചത്. ഇവരും ഉടന്‍ തന്നെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സജിത്തിന് മദ്യം നല്‍കിയത് മാനന്തവാടിയിലെ സ്വര്‍ണ്ണ പണിക്കരനായ സന്തോഷാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,’ സന്തോഷ് എന്ന സ്വര്‍ണ്ണപ്പണിക്കാരന്‍ സജിത്തിനെ വധിക്കുന്നതിന് വേണ്ടിയാണ് മദ്യം നല്‍കിയത്. സന്തോഷിന്റെ ബന്ധു4 വര്‍ഷം മുമ്പ് അത്മഹത്യ ചെയ്തിരിന്നു. ആത്മഹത്യക്കുറിപ്പില്‍ സജിത്തിന്റെ പേര് എഴുതിയിരുന്നു. ഇതും സന്തോഷിന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടന്ന സംശയവും കാരണം സജിത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിഷം കലര്‍ത്തിയ മദ്യം സന്തോഷ് സജിത്തിന് എത്തിച്ച് നല്‍കിയത്’.

മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.