X

മസ്‌ക്കറ്റ് വേനല്‍ ഉത്സവത്തിന് ഒരുക്കം തുടങ്ങി

മസ്‌ക്കറ്റ് വേനല്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 28 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വേനല്‍ ഉത്സവം വിവിധ വേദികളിയാണ് അരങ്ങേറുക.

ഒമാനിന്റെ വേനല്‍കാലം ഉല്ലാസഭരിതമാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ വര്‍ണ്ണാഭമായ നിരവധ പരിപാടികളാണ് സജ്ജമാക്കുന്നത്.
പ്രധാനമായും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആഹ്ലാദം പകരുന്നവിധത്തിലാണ് പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
ഒമാനില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുതകുന്ന തരത്തില്‍ പരിപാടി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ടൂറിസം വിഭാഗം ശ്രദ്ധചെലുത്തുന്നുണ്ട്.

വിവിധ വേദികള്‍ക്കൊപ്പം അസൈബ ബീച്ചില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന പരിപാടി നടക്കും. ലോകവിനോദസഞ്ചാരികളെ ഒമാനിലേക്ക് എത്തിക്കുന്നതിന് ആഗോളതലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ടൂറിസം വിഭാഗം വന്‍പ്രചാരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

webdesk13: