Connect with us

Culture

മുസ്ലിംലീഗ് മതേതര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാര്‍ട്ടി: കെ.എം മാണി

Published

on

മലപ്പുറം: മുസ്്‌ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കേരളകോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രശ്‌നങ്ങളെയും മതേതരത്വ വീക്ഷണത്തോടെയാണ് എന്നും മുസ്്‌ലിംലീഗ് സമീപിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസും മുസ്്‌ലിംലീഗുമായുള്ള ബന്ധത്തിന് അരനൂറ്റാണ്ടിന്റെ ആഴമുണ്ട്. വേറിട്ടൊരു രാഷ്ട്രീയമാണ് മുസ്്‌ലിംലീഗ് എന്നും കാഴ്ചവെച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് മുസ്്‌ലിംലീഗിന്റെ സംഭാവന വളരെ വലുതാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖമായിരുന്നു ഇ. അഹമ്മദ്. വിദേശരാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും രാജ്യനന്മക്കായി അതു ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഏറ്റവും അനുയോജ്യനായ നേതാവാണ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വ്യവസായിക കുതിപ്പിന് അടിത്തറ പാകിയവരാണ് രണ്ട് നേതക്കളും. ഇതിന് പിന്തുണയായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്യമുണ്ടെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
എത്ര രൂക്ഷമായ പ്രശ്‌നത്തിനും സമവായം കണ്ടെത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള കഴിവ് അപാരമാണ്. കേരള രാഷ്ട്രീയത്തിന് തണുപ്പും തണലുമേകുന്ന ആല്‍വൃക്ഷമാണ് പി കെ കുഞ്ഞാലിക്കുട്ടി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തീകരണത്തിന് മുന്നില്‍ നില്‍ക്കുന്ന മുസ്്‌ലിംലീഗും പി.കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസിന് മറ്റൊന്നും ആലോചിക്കാനില്ലെന്നും കെ.എം മാണി പറഞ്ഞു. പി.എം ജോണി അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
എല്ലാ മേഖലയിലും പരാജപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഇതിനെതിരെയുള്ള ജനവികാരം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കുഞ്ഞാലിക്കുട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എം.പി, ജോയ് എബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി. ഉബൈദുല്ല, ടി.എ അഹമ്മദ് കബീര്‍, മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശ്ശേരി, പി.ടി ജോസഫ്, ചാണ്ടി മാസ്റ്റര്‍, കെ.ജെ ദേവസ്യ, ജോബി മാസ്റ്റര്‍, അഡ്വ. ജോസ് ജോസഫ്, സജി മഞ്ഞക്കടമ്പന്‍, മുഹമ്മദ് ഇഖ്ബാല്‍, കെ.പി.എ നസീര്‍, പി.വി ജോണി, കെ.എം ഇഗ്ന്യേഷ്യസ്, മേഴ്‌സി ജെയിംസ്്, ആന്‍സി ജോയി പ്രസംഗിച്ചു.

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Celebrity

നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു

Published

on

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.

Continue Reading

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Trending