താനൂര്‍: നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ മുസ്‌ലിം ലീഗ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍, വിവാഹം, ദീര്‍ഘദൂര യാത്രക്കാര്‍, എയര്‍പോര്‍ട്ട് യാത്രക്കാര്‍ എന്നിവരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

താനൂര്‍ ഉണ്ണിയാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സി.പി.എമ്മാണ് അക്രമത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.