Connect with us

kerala

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

kerala

മോഷണം പോയ ബൈക്കില്‍ യാത്ര; ഉടമയ്ക്ക് മൂന്നു തവണ പിഴ ചുമത്തി

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്

Published

on

തിരുവനന്തപുരം: മോഷണം പോയ ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഉടമയ്ക്കാണ് മൂന്നു തവണ പിഴ ചുമത്തിയത്.

തിരുവനന്തപുരത്തെ കല്ലറ പാകിസ്താന്‍മുക്ക് സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് ഫെബ്രുവരി 24-ന് മോഷണം പോയത്. എന്നാല്‍ പിന്നീട് അതേ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനായി ആര്‍.സി ഉടമയായ അഷറഫിന് നോട്ടീസ് ലഭിച്ചു.

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്. സംഭവത്തെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ ഉടമയുടെ പരാതിയെ തുടര്‍ന്ന് ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു.

Continue Reading

kerala

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: പി സി വിഷ്ണുനാഥ്

സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലെന്നും, വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ഉദാഹരിച്ച് വിഷ്ണുനാഥ് വിമര്‍ശിച്ചു.

Published

on

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വില വര്‍ധനവ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലവര്‍ധനയെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി സി വിഷ്ണുനാഥ് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

കേരളത്തില്‍ വിലക്കയറ്റ തോത് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഉപഭോക്തൃ വില സൂചിക (സിപിഐ) വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓഗസ്റ്റില്‍ കേരളത്തിലെ വിലക്കയറ്റ തോത് 9 ആയപ്പോള്‍ പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആയിരുന്നു. തുടര്‍ച്ചയായി എട്ട് മാസമായി കേരളം വിലക്കയറ്റത്തില്‍ ഒന്നാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലെന്നും, വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ഉദാഹരിച്ച് വിഷ്ണുനാഥ് വിമര്‍ശിച്ചു. ഓണക്കാല വിപണി ഇടപെടലിന് ആവശ്യപ്പെട്ട 420 കോടി രൂപയില്‍ 205 കോടി മാത്രമാണ് വകയിരുത്തിയതും, 176 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്തരത്തിലുള്ള സമീപനത്തിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. പപ്പടം ഇനി ചുട്ട് തിന്നേണ്ട അവസ്ഥയാണ്,’ എന്നും വിഷ്ണുനാഥ് പരിഹസിച്ചു.

സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിനെതിരെ സിപിഐ സമ്മേളനങ്ങളിലും വിമര്‍ശനം ഉയര്‍ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറുകാര്‍ക്കു നല്‍കേണ്ട പണം നല്‍കാത്തതിനാല്‍ ടെന്‍ഡറുകളില്‍ പോലും അവര്‍ പങ്കെടുക്കുന്നില്ലെന്നും ആരോപിച്ചു. ‘വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക മാര്‍ഗം രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കലാണ്,’ എന്നും വിഷ്ണുനാഥ് പരിഹസിച്ച് പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വിഷ്ണുനാഥിനെ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അഭിനന്ദിച്ചു. പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തര പ്രമേയങ്ങളില്‍ നാലും വിഷ്ണുനാഥിന്റേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

kerala

ചേലക്കരയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം മോഷ്ടിച്ചു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

ചേലക്കരയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം മോഷണം പോയെന്ന പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടിമരം കൊണ്ട് പോകുന്നത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിന്‍, ചേലക്കര ഏരിയ പ്രസിഡന്റ് ശ്രുതികേഷ്, വള്ളത്തോള്‍ നഗര്‍ ഏരിയ സെക്രട്ടറി കണ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചേലക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ് പന്തലാടിയുടെ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതുസമാധാന ലംഘനവും, ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊടിമരം എടുത്തുകൊണ്ടുപോയതെന്നും, മുന്‍പ് കെഎസ്യുവിന്റെ കൊടിയും ഇത്തരത്തില്‍ ആരോ എടുത്തുകൊണ്ടുപോയതായി പരാതിയുള്ളതായും എഫ്‌ഐആറില്‍ പറയുന്നു.

Continue Reading

Trending