india

എന്റെ റോള്‍ പുതിയ അധ്യക്ഷന്‍ തീരുമാനിക്കും: രാഹുല്‍ ഗാന്ധി

By Test User

October 19, 2022

അമരാവതി: തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ എന്തായിരിക്കും താങ്കളുടെ റോള്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പുതിയ റോള്‍ പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവരോധിതനായ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ വരുന്നത് 20 കൊല്ലങ്ങള്‍ക്ക് ശേഷമാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ ആന്ധ്രാപ്രദേശിലൂടെ കടന്നുപോവുകയാണ്.