X

മുന്‍ചക്രമില്ല, വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കി; വീഡിയോ വൈറല്‍

മ്യാന്‍മര്‍: മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കിയ വീഡിയോ വൈറല്‍. മ്യാന്‍മറിലെ യാംഗൂണിലാണ് സംഭവം. മുന്‍ചക്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കുകയുമായിരുന്നു പൈലറ്റ്.

വിമാനത്തില്‍ ആകെ 89 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാംഗൂണില്‍ നിന്ന് മണ്ടാലെ വിമാനത്താവളത്തിലേക്കെത്തിയ എംപറര്‍ 190 വിമാനമാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡിങ്ങിനിടെ മുന്‍ചക്രം പ്രവര്‍ത്തന രഹിതമായിരുന്നു. നിരവധി തവണ ശ്രമിച്ചിട്ടും ചക്രം വീഴ്ത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ മിയാത് മൊയ് ഒങ് വിമാനം മൂക്കുകുത്തിച്ച് ഇറക്കിയത്. അതിനായി വിമാനത്തിന്റെ ഭാരം കുറക്കുകയാണ് ആദ്യം ചെയ്തത്. വിമാനത്തിലെ ഇന്ധനം കത്തിച്ചു കളഞ്ഞാണ് വിമാനത്തിന്റെ ഭാരം കുറച്ചത്. പിന്നീട് മൂക്കുകുത്തിച്ച് താഴെയിറക്കിയ വിമാനം പിന്നിലെ ചക്രങ്ങളിലേക്ക് ചായ്ച്ച് ഇറക്കുകയായിരുന്നു.

റണ്‍വേയില്‍ നിന്നും അല്‍പ്പം തെന്നിയെങ്കിലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാന്‍ ക്യാപ്റ്റന് കഴിഞ്ഞു. യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കിയ ഒങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രശംസകളാണ് എത്തുന്നത്. വിമാനം ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

chandrika: