മലപ്പുറത്തിനെതിരായ വിദ്വേഷം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഘ്പരിവാര്‍ താത്വികാചാര്യന്‍ ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം യൂത്ത് ലീഗ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി. ആഭ്യന്തര മന്ത്രിക്കും കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്.

സംസ്ഥാനത്ത് വ്യത്യസ്ത മതവിഭാഗക്കാര്‍ വളരെ സൗഹൃദത്തില്‍ കഴിയുന്ന നാടാണ് മലപ്പുറം.മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം വളരെ സൗഹൃദത്തിലാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. ഗോപാലകൃഷ്ണനെ പോലുള്ളവര്‍ ഈ സമൂഹത്തിലുണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണം കാണാതിരിക്കാനാവില്ലെന്നതിനാലാണ് യൂത്ത് ലീഗ് പരാതിയുമായി രംഗത്തെത്തിയത്. ഇനി പൊതുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി.

മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെപ്പോലെ പ്രസവിച്ചു കൂട്ടുകയാണെന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.img-20161017-wa0176

img-20161018-wa0001-189