X

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അക്കൗണ്ട്‌സ് അപ്രന്റിസ് ഒഴിവുകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി അക്കൗണ്ട്‌സ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുണ്ട്. കേരളത്തില്‍ നാല് ഒഴിവുകളാണുള്ളത്. രണ്ടുവര്‍ഷമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്‌കെയില്‍ 1 തസ്തികയില്‍ സ്ഥിരനിയമനത്തിന് പരിഗണിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.

അക്കൗണ്ട്‌സ് അപ്രന്റിസ്
ഒഴിവ്: 150 (ജനറല്‍ 87, എസ്.സി. 32, എസ്.ടി. 9, ഒ.ബി.സി. 22, അംഗപരിമിതര്‍ 3)

സ്‌റ്റൈപ്പെന്‍ഡ്: ആദ്യവര്‍ഷം 25000 രൂപയും രണ്ടാംവര്‍ഷം 30000 രൂപയും പ്രതിമാസ സ്‌റ്റൈപ്പെന്‍ഡായി ലഭിക്കും.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സ് ബിരുദം(എസ്.സി., എസ്.ടിക്കാര്‍ക്ക് 55 ശതമാനം), സി.എ. ഇന്റര്‍മീഡിയറ്റ്/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി ഇന്റര്‍മീഡിയറ്റ്/ എം.ബി.എ. ഫിനാന്‍സ്/60 ശതമാനം മാര്‍ക്കോടെ(എസ്.സി., എസ്.ടിക്കാര്‍ക്ക് 55 ശതമാനം) കൊമേഴ്‌സ് ബിരുദാനന്തര ബിരുദം. 2018 നവംബര്‍ 1 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.

പ്രായം: 2018 നവംബര്‍ 1ന് 2127. 1991 നവംബര്‍ 1നും 1997 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരാവണം. എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

തിരഞ്ഞെടുപ്പ്: 200 മാര്‍ക്കിന്റെ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയുണ്ടാവും. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷാസമയം. ജനറല്‍ അക്കൗണ്ടിങ്50, ഇംഗ്ലീഷ് ലാംഗ്വേജ്40, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്20, കംപ്യൂട്ടര്‍ നോളജ്20, ജനറല്‍ അവയര്‍നസ് ല്ക്ക റീസണിങ്20 എന്നിങ്ങനെയായിരിക്കും ഓരോ പാര്‍ട്ടിലെയും ചോദ്യങ്ങളുടെ എണ്ണം. നാലിലൊന്ന് എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും.

പരീക്ഷാകേന്ദ്രം: കൊച്ചി, കൊല്ലം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

അപേക്ഷാഫീസ്: 600 രൂപ. എസ്.സി.,എസ്.ടി., അംഗപരിമിതര്‍ക്ക് 100 രൂപ മതി. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: http://www.nationalinsuranceindia.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യ പാര്‍ട്ട് രജിസ്‌ട്രേഷനാണ്. ഇത് പൂര്‍ത്തിയാക്കിയതിനുശേഷം ഓണ്‍ലൈനായി ഫീസടയ്ക്കണം. തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ ഒപ്പും പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 27. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

chandrika: