തിരുവനന്തപുറം: ദേശീയ സീനിയര്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ബുധനാഴ്ച പഞ്ചാബില്‍ ആരംഭിക്കും. കേരളത്തിന്റെ ആദ്യ മത്സരം ഉത്തര്‍പ്രദേശുമായായിരിക്കും. ഇന്ത്യന്‍ വനിതാ ടീമംഗങ്ങളായ സജന സജീവനും ആശ ശോഭനയും കേരള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീമിനെ നയിക്കുന്നത് സജന സജീവന്‍ ആയിരിക്കും.
കേരള ടീം: സജന സജീവന്‍ (ക്യാപ്റ്റന്‍), ടി. ഷാനി, ആശ ശോഭന, എ. അക്ഷയ, ഐ.വി. ദൃശ്യ, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ. ജയിംസ്, സി.എം.സി. നജ്‌ല, എം.പി. വൈഷ്ണ, അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, കെ.എസ്. സായൂജ്യ, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ. പ്രദീപ്.
അതിനുപുറമേ, അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്ന് വി. പ്രണവി ചന്ദ്രയും, മധ്യപ്രദേശില്‍ നിന്ന് സലോനി ഡങ്കോരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ മുഖ്യപരിശീലകയായി ദേവിക പല്‍ശികാര്‍ പ്രവര്‍ത്തിക്കുന്നു.