ദേവര്‍ഷോല: തമിഴ്‌നാടി മഞ്ചൂരിനടുത്ത അവലാഞ്ചി വനമേഖലയില്‍ നീലക്കുറിഞ്ഞി പൂത്തത് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മലനിരകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തുലഞ്ഞന്നത്. അവലാഞ്ചി മനലിരകളിലുള്ളത് അപൂര്‍വ്വ ഇനത്തില്‍പെട്ട നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അയല്‍സംസ്ഥാനത്തില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്. 12 വര്‍ഷത്തില്‍ മാത്രം പൂക്കുന്ന ഇനമാണ് ഇവിടത്തേത്. 3, 5, 9, 12 വര്‍ഷങ്ങളില്‍ പൂക്കുന്ന നീലക്കുറിഞ്ഞികളും നീലഗിരി മലനിരകളില്‍ സമ്പന്നമാണ്.

മലയാകെ നിറഞ്ഞുനില്‍ക്കുന്ന ചാരനിറത്തിലുള്ള പൂക്കള്‍ കാഴ്ചക്കാര്‍ക്ക് മനോഹരമായ അനുഭവമാണ് പകരുന്നത്. കോയമ്പത്തൂര്‍ വഴി എത്തുന്ന സഞ്ചാരികള്‍ കാരമട ഗെത്തൈ വഴിയും, ഊട്ടി വഴി വരുന്നവര്‍ കുന്ത വഴിയുമാണ് കേരളത്തില്‍ നിന്നുള്ളവര്‍ പാലക്കാട് പരളി വഴിയുമാണ് അവലാഞ്ചി വനമേഖലയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നത്.