Connect with us

kerala

എരുമ കുത്താന്‍ ഓടിച്ചു; രക്ഷപ്പെട്ടോടുന്നതിനിടയില്‍ കമ്പി ശരീരത്തില്‍ കയറി 16 കാരന് പരിക്ക്

എരുമ കുത്താന്‍ ശ്രമിച്ചപ്പോള്‍ ഓടുന്നതിനെയാണ് അപകടമുണ്ടായത്

Published

on

കണ്ണൂര്‍: കണ്ണൂരില്‍  പതിനാറുകാരന്റെ ശരീരത്തില്‍ കമ്പി തുളഞ്ഞുകയറി സാരമായി പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷാമിലിനാണ് പരിക്കേറ്റത്. എരുമ കുത്താന്‍ ശ്രമിച്ചപ്പോള്‍ ഓടുന്നതിനെയാണ് അപകടമുണ്ടായത്.
ഗേറ്റിന്റെ കമ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മുറിവ് സംഭവിച്ചത്. കണ്ണൂരില്‍വച്ച് നടക്കുന്ന കേരളോഝവത്തില്‍ പങ്കെടുക്കാനെത്തിയ മഝരാര്‍ത്ഥിയാണ് ഷാമില്‍.

kerala

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇനി വേദനിപ്പിക്കുന്ന ഓര്‍മ്മ; വി.ഡി സതീശന്‍

സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍.

Published

on

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമര്‍ സെന്‍സിന്റെ മധുരം നിറച്ച ഒരാള്‍. അഭിനയത്തിലും എഴുത്തിലും അത്രമേല്‍ ആത്മാര്‍ഥത കാട്ടിയ ഒരാള്‍. നിഷ്‌ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ ഒരാള്‍. അതിലേറെ ശരീരത്തെ കാര്‍ന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകര്‍ന്ന് നല്‍കുകയും ചെയ്‌തൊരാള്‍. ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല.

സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍. ഇരിഞ്ഞാലക്കുട നഗരസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വര്‍ഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെന്റ് സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വര്‍ഷത്തില്‍ നാല്‍പ്പതും നാല്‍പത്തഞ്ചും സിനിമകള്‍ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരന്‍ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു അദ്ദേഹം അനുസ്മരണ കുറിപ്പില്‍ കുറിച്ചു.

Continue Reading

kerala

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; പ്രൊഫൈല്‍ കാമ്പയിനില്‍ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അണിനിരക്കും

2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

Published

on

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

പ്രതിപക്ഷ ഐക്യം മാത്രമാണ് ഫാസിസത്തിനെതിരായ പരിഹാരമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന കേന്ദ്ര നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളുമായി ഊരുചുറ്റാന്‍ ഭരണകക്ഷി നേതാക്കളെ കയറൂരി വിട്ടവരാണ് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ വേട്ടയാടാന്‍ ഭരണസംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യം വീണ്ടെടുക്കാന്‍ ഒന്നിച്ചു മുന്നേറാനുള്ള മതേതര കക്ഷികളുടെ തീരുമാനം ശുഭകരമാണ്. കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ മുസ്ലിംലീഗ് അതിന്റേതായ പങ്കുവഹിക്കും. – നേതൃയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരില്‍ ഒരു മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷ വിധിക്കുകയും തല്‍ക്ഷണം ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത കല്‍പിക്കുകയും ചെയ്ത നടപടി അമ്പരപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം ജനാധിപത്യ ധ്വംസനമാണെന്നും പ്രമേയം വ്യക്തമാക്കി.

കെ. റെയില്‍ സമരവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മേല്‍ ചുമത്തിയ എല്ലാ കളളക്കേസുകളും പിന്‍വലിക്കണമെന്നും ജനവികാരം മാനിച്ച്, ദുരഭിമാനം വെടിഞ്ഞ് പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും നേതൃയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ചെന്നൈയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും കരുത്ത് പകര്‍ന്നതായി യോഗം വിലയിരുത്തി. പ്ലാറ്റിനം ജൂബിലി സമ്മേളനം വന്‍ വിജയമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ്, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുറഹ്മാന്‍ എക്സ്.എം.പി, തമിഴ്നാട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ.എം അബൂബക്കര്‍ സാഹിബ്, നവാസ് കനി എം.പി, തമിഴ്നാട് സംസ്ഥാന ഭാരവാഹികള്‍, ദേശീയ കമ്മിറ്റി ഭാരവാഹികള്‍, വിവിധ സംസ്ഥാന ഭാരവാഹികള്‍, പോഷക ഘടകം നേതാക്കള്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെയും സംയുക്ത യോഗമാണ് കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, തമിഴ്നാട് സംസ്ഥാന നേതാക്കളായ കെ.എം മുഹമ്മദ് അബൂബക്കര്‍, നവാസ് കനി എം.പി, അബ്ദുറഹ്മാന്‍ എക്സ് എം.പി, നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എല്‍.എ, ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading

kerala

ശബ്ദിക്കുന്നവരുടെ വായമൂടിക്കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ ഉജ്ജ്വല പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ്

കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.

Published

on

കോഴിക്കോട് : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുള്ള സംഘ് പരിവാര്‍ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തീര്‍ത്ത പ്രതിഷേധ ജ്വാല ഉജ്ജ്വലമായി. രാജ്യം അതീവ ഗുരുതരാവസ്ഥയിലുടെ കടന്ന് പോവുന്ന സാഹചര്യത്തില്‍ പ്രതിഷേധിക്കുക എന്നത്, തങ്ങളാലാവുന്ന വിധം തെരുവില്‍ പ്രതികരണം ഉയര്‍ത്തുക എന്നത് ഏറ്റവും അനിവാര്യമായ സന്ദര്‍ഭമാണിതെന്ന് വിളിച്ചോതുന്നതായിരുന്നു യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ ജ്വാല. കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിഷേധം ഉത്ഘാടനം ചെയ്തു.

പിറന്ന നാടിന് വേണ്ടി കലഹിച്ചു കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി ഒറ്റക്കല്ലെന്ന് പ്രതിഷേധക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചു. പ്രാര്‍ത്ഥന നിര്‍ഭരമാകേണ്ട പരിശുദ്ധ റമളാന്‍ മാസത്തിലെ പാതിരാവിലാണ് യൂത്ത് ലീഗ് ഇത്തരം ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമിയായ അധികാരികളില്‍ നിന്ന് വിമോചനം അനിവാര്യമാണെന്നും, ഈ രാജ്യം കൈവിട്ടു പോകാതിരിക്കാന്‍,രാഹുല്‍ ഗാന്ധിയുടെ വിമോചന സ്വപ്നങ്ങള്‍ വെറുപ്പിന്റെ വാറോലകള്‍ കൊണ്ട് തടയാനാവില്ലെന്നും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉജ്ജയസ്തര്യം വിളിച്ചു പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍, ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ്, ഡോ. എം. കെ മുനീര്‍ ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, സി. കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടിപിഎം ജിഷാന്‍ അണിചേര്‍ന്നു.

മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. വി. കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടിപി അഷറഫലി, സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. കെ നവാസ് സംബന്ധിച്ചു.

Continue Reading

Trending